Latest NewsInternational

യുഎഇക്കും സൗദിക്കും നേരെ മിസെെലാക്രമണം നടത്തുമെന്ന ഭീഷണിയുമായി ഹൂതി വിമതര്‍

സനാ :   സൗ  ദിയുടേയും യുഎഇയുടേയും പ്രഥമ നഗരമായ അബുദാബിയിലും റിയാദിലും ആക്രമണം നടത്തുമെന്ന് ഹൂതികളുടെ ഭീഷണി. ശനിയാഴ്ചയാണ് ഭീഷണി മുഴക്കിയത്. ഇറാന്‍റെ പിന്തുണയുളള യെമനിലെ ഹൂതി വിമതരാണ് ഭീഷണി ഉയര്‍ത്തിയത്. അത്യാധുനിക ബാലിസ്റ്റിക് മിസെെലുകളും അണ്‍ മാന്‍ഡ് ഏരിയല്‍ വെഹിക്കില്‍സ് ( വെെമാനികനില്ലാത്ത സജ്ജീകരണം) ഉപയോഗിച്ചും അക്രമിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്.

അക്രമണം നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്ന സ്ഥലങ്ങളുടെ ഏരിയല്‍ ചിത്രങ്ങള്‍ കെെവശമുണ്ടെന്നും ഹൂതി വാക്താവ് അവകാശപ്പെട്ടു . സൗദിയുടെ പ്രഥമ  സ്ഥലങ്ങളുടെ ദൃശ്യങ്ങളുടെ ഒരു  വീഡിയോയും ഹൂതികളുടെ ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button