Latest NewsIndia

ഇന്ത്യയില്‍ മൊത്തം എത്ര പാര്‍ട്ടികളുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ?

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൊത്തം രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം കേട്ട് അമ്പരക്കേണ്ട. ആകെ മൊത്തം 2293 ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. ഈ മാസം മാര്‍ച്ച് ഒമ്പത് വരെയുള്ള കണക്കാണിത്. ഏഴ് അംഗീകൃത ദേശീയ പാര്‍ട്ടികളും 59 സംസ്ഥാന പാര്‍ട്ടികളും ചേര്‍ന്നതാണ് മൊത്തം കണക്ക്. ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 149 രാഷ്ട്രീയ പാര്‍ട്ടികള്‍ പുതുതായി രജിസ്റ്റര്‍ ചെയ്തു. ഫെബ്രുവരി വരെ 2143 പാര്‍ട്ടികളാണ് ഉണ്ടായിരുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, തെലുങ്കാന, മിസോറം, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചതോടെയാണ് 58 പാര്‍ട്ടികള്‍ കൂടെ രജിസ്റ്റര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ പാര്‍ട്ടികളില്‍ കുറച്ച് പേരുകളില്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി. ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം സ്ഥാപിക്കുകയും പിന്നീട് ഇല്ലാതാകുകയും ചെയ്യുന്ന പാര്‍ട്ടികള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള വഴിയാണോ എന്നതും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുകയാണ്. അതേസമയം പുതുതായി രജിസ്റ്റര്‍ ചെയ്ത അംഗീകാരമില്ലാത്ത പാര്‍ട്ടികള്‍ക്ക് സ്വന്തം ചിഹ്നം തെരഞ്ഞെടുക്കാന്‍ അവകാശമില്ല. പോള്‍ പാനല്‍ നല്‍കുന്ന സൗജന്യ ചിഹ്നങ്ങളില്‍ നിന്ന് വേണം പാര്‍ട്ടികള്‍ ചിഹ്നം തെരഞ്ഞെടുക്കാന്‍. 84 ചിഹ്നങ്ങളാണ് സൗജന്യമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button