KeralaLatest News

കോണ്‍ഗ്രസുകാര്‍ ഏതുസമയവും ബി.ജെ.പിയില്‍ ചേരാനുള്ള മാനസികാവസ്ഥയിലാണെന്ന് എം.എ. ബേബി

കൊല്ലം: കോണ്‍ഗ്രസുകാര്‍ ഏതുസമയവും ബി.ജെ.പിയില്‍ ചേരാനുള്ള മാനസികാവസ്ഥയിലാണെന്ന് എം.എ. ബേബി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ സംഘടിപ്പിച്ച എസ്.എഫ്‌.ഐ, ഡി.വൈ.എഫ്‌. ഐ പ്രവര്‍ത്തകരുടെ ഒത്തുചേരലായ ഹൃദയപക്ഷം സൗഹൃദസംഗമം സി.കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സീറ്റ് നിഷേധിക്കപ്പെട്ട നേതാവിനോട് ബി.ജെ.പിയില്‍ ചേരുമോ എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് പറഞ്ഞത് ഇവരുടെ മാനസികാവസ്ഥ വെളിവാക്കുന്നു. കോണ്‍ഗ്രസ് തണലില്‍ വി.സിയും പി.എസ്.സി ചെയര്‍മാനുമായിരുന്നയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് കഴിഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറുകയാണ്. അധികാരവും പദവിയും വച്ച്‌ നീട്ടുമ്പോൾ അവരുടെ മനസ് ചാഞ്ചാടുന്നുവെന്നും ബേബി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button