Latest NewsUAEGulf

സംസ്ഥാനത്ത് മധ്യവേനലവധി തുടങ്ങാനിരിയ്‌ക്കെ വിമാനയാത്രക്കാരെ ദുരിതത്തിലാക്കി വിമാനകമ്പനിയുടെ തീരുമാനം

അബുദാബി : വിമാനയാത്രക്കാരെ വലച്ച് വിമാനകമ്പനിയുടെ തീരുമാനം. അബുദാബിയില്‍ നിന്നും എല്ലാ സര്‍വീസുകളും ജെറ്റ് എയര്‍വെയ്‌സ് നിര്‍ത്തി. സാങ്കേതിക കാരണത്തെ തുടര്‍ന്നാണ് തിങ്കള്‍ മുതല്‍ അനിശ്ചിതകാലത്തേയ്ക്ക് സേവനം അവസാനിപ്പിക്കുന്നതെന്നാണ് ജെറ്റ് എയര്‍വെയസ് അധികൃതര്‍ പറയുന്നത്. എയര്‍വേസിന്റെ രണ്ടു രാജ്യാന്തര ഹബ്ബുകളിലൊന്നാണ് അബുദാബി.

കേരളത്തില്‍ മധ്യവേനലവധി തുടങ്ങിനിരിയ്‌ക്കെ ജെറ്റ് എയര്‍വെയ്‌സ് പെട്ടെന്ന് സര്‍വീസ് അവസാനിപ്പിച്ചത് ആയിരകണക്കിന് യാത്രക്കാരെ വലച്ചു. കോഡ്‌ഷെയറിങ് അടിസ്ഥാനത്തിലാണു ജെറ്റ് എയര്‍വേസ് പ്രവര്‍ത്തിച്ചിരുന്നത്. ജെറ്റ് എയര്‍വെയസില്‍ അബുദാബി വിമാനകമ്പനിയായ ഇത്തിഹാദ് എയര്‍വെയ്‌സിന് ഓഹരി പങ്കാളിത്തമുണ്ട്. സാങ്കേതിക കാരണങ്ങളാലാണ് സര്‍വീസ് നിര്‍ത്തുന്നതെന്നും യാത്രക്കാര്‍ ഓഫിസുമായി ബന്ധപ്പെടണമെന്നുമാണ് ഇത്തിഹാദ് എയര്‍വേസ് അറിയിച്ചത്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button