CinemaLatest News

ഉപ്പും മുളകിലെ കാന്താരി ശിവക്കുട്ടിക്ക് ഇന്ന് പിറന്നാള്‍; ആഘോഷമാക്കി ഫാന്‍സുകാര്‍

800 എപ്പിസോഡുകള്‍ പിന്നീട്ട് ഉപ്പും മുളകും ജൈത്രയാത്ര തുടരുകയാണ. കുടുംബ പ്രേഷകരുടെ ഇഷ്ടപ്പെട്ട സീരിയല്‍ ആയ ഉപ്പും മുളകും 2015 ഡിസംബര്‍ പതിനാലിനായിരുന്നു സംപ്രേണം ആരംഭിച്ചത്. ഇപ്പോഴും ഷോ ഹിറ്റാണെന്നുള്ളതാണ് ശ്രദ്ധേയം. ഉപ്പും മുളകിലെ നാലാമത്തെ കുട്ടിയായ ശിവാനിയുടെ പിറന്നാളാണിന്ന്. ഉപ്പും മുളകിന്റെയും ഫാന്‍സ് പേജുകളിലൂടെ ആരാധകരാണ് ഇക്കാര്യം പുറത്ത് വിട്ടത്. പരിപാടിയിലെ ശിവയുടെ പല രംഗങ്ങളും കോര്‍ത്തിണക്കി രസകരമായ വീഡിയോസും ഫോട്ടോസുമെല്ലാം പുറത്ത് വന്നിരിക്കുകയാണ്.

തുടക്കത്തില്‍ അച്ഛനും അമ്മയും നാല് മക്കളുമടങ്ങുന്ന കുടുംബമായിരുന്നി അത്. ശിവാനിയായിരുന്നു കുടുംബത്തിലെ ഇളയപുത്രി. ചെറിയ പ്രായത്തിലെ വലിയ വര്‍ത്തമാനമായിരുന്നു ശിവാനിയെ ശ്രദ്ധേയാക്കിയത്. ഉപ്പും മുളകിലെ പേരല്ല, യഥാര്‍ത്ഥത്തില്‍ ശിവാനി മേനോന്‍ എന്നാണ് ഈ കുഞ്ഞുസുന്ദരിയുടെ പേര്. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ആരംഭിച്ചത് മുതല്‍ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായി ഉപ്പും മുളകും മാറിയിരുന്നു. ഒരു സാധാരണ കുടുംബത്തിലുണ്ടാവുന്ന സംഭവങ്ങളെല്ലാം അതിന്റെ നാച്ചുറലായി അവതരിപ്പിക്കുന്നത് കൊണ്ടായിരുന്നു ഉപ്പും മുളകും ശ്രദ്ധിക്കപ്പെട്ടത്. സിനിമാ താരങ്ങളെ പോലെ ഉപ്പും മുളകിനും അതിലെ താരങ്ങള്‍ക്കും വലിയ ഫാന്‍സ് ക്ലബ്ബുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button