Latest NewsNewsFootball

ഫുട്‌ബോള്‍ ലോകത്തെ മികച്ച അമ്പത് പരിശീലകരുടെ പട്ടിക പുറത്തു വിട്ടു

ഫുട്ബോള്‍ ലോകത്തെ ഏറ്റവും മികച്ച അമ്പത് പരിശീലകരുടെ പട്ടിക ഫ്രാന്‍സ് ഫുട്ബോള്‍ പുറത്ത് വിട്ടു. പട്ടികയില്‍ ഒന്നാമത് ഡച്ച് പരിശീലകന്‍ റിനസ് മിഷേല്‍സാണ് ഒന്നാം സ്ഥാനത്ത്. നെതര്‍ലന്‍ഡ് ദേശീയ ടീമിന്റേയും അയാക്സിന്റേയും പരിശീലകനെന്ന നിലയിലാണ് മിഷേല്‍സ് ശ്രദ്ധേയനായത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ അലക്സ് ഫെര്‍ഗൂസന്‍ാണ് രണ്ടാം സ്ഥാനത്തും എ.സി മിലാന്‍ മുന്‍ പരിശീലകന്‍ അറിഗോ സാച്ചി മൂന്നാം സ്ഥാനത്തുമെത്തി. ടോട്ടല്‍ ഫുട്ബോള്‍ എന്ന കളിശൈലിയുടെ സൃഷ്ടാവാണ് അലക്‌സ്. യോഹാന്‍ ക്രൈഫാണ് നാലാമത്. നിലവിലെ ഏറ്റവും മികച്ച പരിശീലകനായ പെപ് ഗ്വാര്‍ഡിയോളയാണ് അഞ്ചാം സ്ഥാനത്തെത്തിയിരിക്കുന്നത്. വിഖ്യാത ഇറ്റാലിയന്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി പട്ടികയില്‍ എട്ടാമതുണ്ട്. ഹോസെ മൗറീന്യോയുടെ സ്ഥാനം പന്ത്രണ്ടാമതാണ്. ലൂയി വാന്‍ഗാല്‍ പതിനെട്ടാമതെത്തിയപ്പോള്‍ സിനദിന്‍ സിദാന്‍ 22-ാം സ്ഥാനത്താണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button