NattuvarthaLatest News

ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീട്ടില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി

പാമ്പാടി : ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീട്ടില്‍ അതിക്രമിച്ചു കയറിയ ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പിന്തുടര്‍ന്ന പൊലീസ് കായംകുളത്ത് വാഹനം തടഞ്ഞു യുവാവിനെ കണ്ടെത്തി. തട്ടിക്കൊണ്ടുപോയതല്ലെന്നു യുവാവ് പറഞ്ഞെങ്കിലും വീട് ആക്രമിച്ചതിനും മറ്റും 6 പേരെ സിഐ കെ.സലിമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.

ഫെലിക്‌സ് ഷാജിയെയാണ് വീട്ടിലെത്തിയ 6 അംഗ സംഘം തട്ടിക്കൊണ്ടുപോയത്. വീടിന്റെ ജനലുള്‍പ്പെടെ അടിച്ചു തകര്‍ത്ത ശേഷമാണ് ഇയാളെ ബലമായി കാറില്‍ കയറ്റികൊണ്ടുപോയത് തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ റാന്നി വെച്ചൂച്ചിറ ഓരപൊയ്കയില്‍ ഫിലിപ്‌സണ്‍ (25), സഹോദരന്‍ സാംസണ്‍(22), കായംകുളം ദേശത്തിനകത്ത് മുഹമ്മദ് ഇക്ബാല്‍ (27), കണ്ണൂര്‍ ഇരിക്കൂര്‍ കളത്തില്‍ ജിതിന്‍(21),കോഴിക്കോട് നാദാപുരം താഴത്തയ്യുള്ളതില്‍ ജാബിദ് (23), ആലപ്പുഴ ചമ്പക്കുളം വൈശ്യം വടക്കേഅറയ്ക്കല്‍ ധനേഷ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഫെലിക്‌സ് ഷാജിയുമായുള്ള സാമ്പത്തിക ഇടപാടുകളാണു ക്വട്ടേഷന്‍ നല്‍കി തട്ടിക്കൊണ്ടുപോകലിനു കാരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button