Latest NewsLife StyleHealth & Fitness

ചുട്ടുപൊള്ളുന്ന വേനലില്‍ എടുക്കാം ചില മുന്‍കരുതലുകള്‍

പുറത്തെങ്ങും ചുട്ടുപൊള്ളുന്ന ചൂടാണ്, സംസ്ഥാനത്ത് പലയിടങ്ങളിലും സൂര്യാഘാതത്തില്‍ ജീവന്‍ വരെ നഷ്ടപ്പെട്ട വാര്‍ത്തകള്‍ നാം കേള്‍ക്കുന്നുണ്ട്. ചൂടിനെ പ്രതിരോധിക്കാനായി ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൂടുകാലത്തെ അതിജീവിക്കാന്‍ ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത് പാലിച്ചാല്‍ ഒരു പരിധിവരെ ചൂടിനെയും വേനല്‍ക്കാല രോഗങ്ങളെയും പ്രതിരോധിക്കാനാവും.ആഹാരകാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണ് വേനല്‍ക്കാലം. ലഘുവായതും ദഹിക്കാന്‍ എളുപ്പമുള്ളതുമായ ആഹാര സാധനങ്ങള്‍ ആണ് കഴിക്കേണ്ടത്.

വെള്ളരി, തണ്ണിമത്തന്‍ തുടങ്ങിയ പഴങ്ങളും വാഴപ്പഴവും ധാരാളം ആഹാരത്തില്‍ ഉള്‍പ്പെടുത്താം. അല്പം നെയ് ചേര്‍ത്ത കഞ്ഞി, പാല്‍ക്കഞ്ഞി തുടങ്ങിയ ആയുര്‍വ്വേദം നിഷ്‌കര്‍ഷിക്കുന്ന ആഹാരങ്ങള്‍ നല്ലതാണ്. എന്നാല്‍ അമിതമായ എരിവ് , പുളി, ഉപ്പു മസാല ചേര്‍ത്തവ അച്ചാര്‍, ബേക്കറി പലഹാരങ്ങള്‍, ശീതീകരിച്ച ആഹാരസാധനങ്ങള്‍, മാംസം എന്നിവ ഈ അവസരത്തില്‍ ഒഴിവാക്കണം.

പാനീയങ്ങള്‍ ആണ് ആഹാരത്തില്‍ ഏറ്റവും കൂടുതല്‍ ഉള്‍പ്പെടുത്തേണ്ടത്. കുടിക്കാനായി നന്നാറി അല്ലെങ്കില്‍ കൊത്തമല്ലി ഇട്ടു തിളപ്പിച്ച വെള്ളം, കരിമ്പ് ജ്യൂസ്, നാരങ്ങാ ജ്യൂസ്, സംഭാരം, കരിക്കിന്‍വെള്ളം എന്നിവ ഉപയോഗിക്കാം നേര്‍പ്പിച്ച പഞ്ചസാരയിട്ട പാലും നല്ലതാണ്. എന്നാല്‍ മദ്യം , സോഫ്റ്റ് ഡ്രിങ്ക്‌സ്, ശീതീകരിച്ച പാനീയങ്ങള്‍, കാര്‍ബണെറ്റാഡ് ഡ്രിങ്ക്‌സ് എന്നിവ തീര്‍ത്തും ഉപേക്ഷിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇതോടൊപ്പം ചൂടിനെ പ്രതിരോധിക്കാന്‍ കനം കുറഞ്ഞതും പരുത്തി, കോട്ടണ്‍ തുടങ്ങിയവ കൊണ്ടുള്ള അയഞ്ഞ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. രണ്ട് നേരം തണുത്ത വെള്ളത്തില്‍ കുളിക്കുന്നതും അമിതമായ അധ്വാനം ഒഴിവാക്കുന്നതും നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button