Latest NewsCricket

ഗംഭീര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും

ഇന്നു ഉച്ചയോടെയാണ് ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നത്

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെ ലോക്‌സഭ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം. വരുന്ന തെരഞ്ഞെടുപ്പില്‍ ഗംഭീറിനെ പശ്ചിമ ഡല്‍ഹിയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാക്കാനുള്ള ചൂടു പിടിച്ച ചര്‍ച്ചകളാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളില്‍ നടക്കുന്നത്. ന്യൂഡല്‍ഹി മണ്ഡലത്തിലെ രജീന്ദര്‍ നഗറില്‍ താമസിക്കുന്ന് ഗൗതം ഗംഭീറിനെ ഇതേ മണ്ഡലത്തില്‍ നിന്നു തന്നെ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇവിടുത്തെ ബിജെപിയുടെ സിറ്റിംഗ് എംപി മീനാഷി ലേഖിയെ വീണ്ടും നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചതോടെയാണ് ഗംഭീറിനെ പശ്ചിമ ഡല്‍ഹിയിലേക്ക് പരിഗണിക്കുന്നാണ് സൂചന. ഡല്‍ഹിയില്‍ പാര്‍ട്ടിക്കുള്ള സ്വാധീനവും ഗംഭീറിന്റെ ഗ്ലാമറും പ്രശസ്തിയും വിജയംകൊണ്ടുവരുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.

ഇന്നു ഉച്ചയോടെയാണ് ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നത്. ഗംഭീര്‍ ഇന്ന് പാര്‍ട്ടിയില്‍ ചേരുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്ലി, രവി ശങ്കര്‍ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ വച്ചായിരുന്നു ഗംഭീറിന്റെ ബിജെപി പ്രവേശം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ ഗംഭീര്‍ ബിജെപിയില്‍ ചേരിുമെന്ന അഭ്യൂഹങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഗംഭീറിന്റെ രാഷ്ട്രീയ രഗപ്രവേശനം. രാഷ്ട്രീയപ്രവേശം സംബന്ധിച്ച് നേരത്തേ സൂചനകള്‍ വന്നപ്പോള്‍ ഊഹാപോഹങ്ങളില്‍ വാസ്തവം ഒട്ടുമില്ലെന്നായിരുന്നു താരത്തിന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button