CricketLatest NewsNewsSports

ഇന്ത്യ-പാകിസ്ഥാൻ സൂപ്പര്‍ 12 പോരാട്ടം: ഇന്ത്യൻ ജയത്തിൽ ആവേശം കാണിക്കാതെ ഗംഭീർ! വീഡിയോ പുറത്ത്

മെല്‍ബണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യ പാകിസ്ഥാനെ തകർത്ത് അവിശ്വസനീയ ജയം പിടിച്ചെടുത്തപ്പോഴും കമന്‍ററി ബോക്സില്‍ തണുപ്പന്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണർ ഗൗതം ഗംഭീര്‍. സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ഹിന്ദി കമന്‍ററി പാനലിലിരുന്ന ഗംഭീര്‍ ഇന്ത്യയുടെ ജയത്തിലും ഒട്ടും ആവേശം കാണിക്കാതിരുന്നതിനെതിരെ ആരാധര്‍ രൂക്ഷമായി വിമര്‍ശിച്ചു.

സ്റ്റാര്‍ സ്പോര്‍ട്സ് പുറത്തുവിട്ട വീഡിയോയില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ ആകാശ് ചോപ്രയും സഞ്ജയ് ബംഗാറും ഗൗതം ഗംഭീറുമാണ് അവസാന ഓവറിൽ കമന്‍ററി പറയാനായി കമന്‍ററി പാനലില്‍ ഉണ്ടായിരുന്നത്. അവസാന ഓവറില്‍ കൂടുതലും കമന്‍ററി പറയുന്നത് ആകാശ് ചോപ്രയാണ്. ഇടയ്ക്ക് സഞ്ജയ് ബംഗാറും കൂടെ ചേർന്നു.

എന്നാല്‍, അവസാന രണ്ട് പന്തൊക്കെ ആയിട്ടും ഗംഭീര്‍ മൈക്ക് കൈയിലെടുക്കുന്നതേയില്ല. മാത്രമല്ല, വളരെ അസ്വസ്ഥനായി താല്‍പര്യമില്ലാതെ കളി കാണുന്ന രീതിയിലാണ് ഗംഭീറിന്‍റെ ഇരിപ്പ്. ഒരു പന്തില്‍ രണ്ട് റണ്‍സ് വേണമെന്ന ഘട്ടത്തില്‍ മുഹമ്മദ് നവാസ് വൈ‍ഡ് എറിയുമ്പോഴും ഗംഭീര്‍ ഇവരെന്താണ് ഇത് കാണിക്കുന്നതെന്ന രീതിയില്‍ ബംഗാറിനെ നോക്കുന്നുണ്ട്.

Read Also:- മുഖകാന്തി കൂട്ടാൻ നാരങ്ങ ഇങ്ങനെ ഉപയോ​ഗിക്കൂ

പിന്നീട് അവസാന പന്തില്‍ അശ്വിന്‍ വിജയറണ്‍സ് നേടിയശേഷവും ഗംഭീറിന്‍റെ മുഖത്ത് പ്രത്യേകിച്ച് പ്രതികരണങ്ങളൊന്നുമില്ല. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. 73കാരനായ സുനില്‍ ഗവാസ്കര്‍ പോലും ഇന്ത്യന്‍ ജയത്തിനുശേഷം തുള്ളിച്ചാടുന്ന വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലായിരുന്നു. എന്നാലിപ്പോള്‍ ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയായ ഗംഭീറിന് ഈ വിജയത്തില്‍ ഒരുതരിപോലും ആവേശമില്ലാതിരുന്നതാണ് ആാധകരെ നിരാശരാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button