Latest NewsIndia

ബിഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റുവിഭജനം പൂര്‍ത്തിയായി; ആര്‍ജെഡി- കോണ്‍ഗ്രസ് സീറ്റുകള്‍ ഇങ്ങനെ

ബിഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റുവിഭജനം പൂര്‍ത്തിയായി. ആര്‍ജെഡി 20 സീറ്റുകളിലും കോണ്‍ഗ്രസ് 9 സീറ്റുകളിലും മത്സരിക്കും. ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവ് ആര്‍.ജെ.ഡി ചിഹ്നത്തില്‍ മത്സരിക്കും. ആര്‍.ജെ.ഡി ശക്തികേന്ദ്രങ്ങളിലൊന്നില്‍ സി.പി.ഐ (എം) (എല്ലിന്) ഒരു സീറ്റ് നല്‍കും.

ഉപേന്ദ്ര കുശ്വാഹയുടെ ആര്‍.എല്‍.എസ്.പിക്ക് 5, മുകേഷ് സാഹ്നിയുടെ വി.ഐ.പി, ജിതന്‍ റാം മാഞ്ചിയുടെ എച്.എ.എം എന്നിവര്‍ മൂന്ന് വീതവും സീറ്റുകളിലും മത്സരിക്കാന്‍ ധാരണയായി.ബാക്കിയുള്ളവ മുകേഷ് സാഹ്നിയുടെ വി.ഐ.പി, ശരദ് യാദവിന്റെ എല്‍.ജെ.ഡി, ജിതന്‍ റാം മാഞ്ചിയുടെ എച്.എ.എം, സി.പി.ഐ എന്നീ കക്ഷികള്‍ക്ക് വീതിച്ചു നല്‍കാനുമാണ് ധാരണ. ആര്‍.ജെ.ഡിയും കോണ്‍ഗ്രസും തമ്മിലെ സീറ്റ് തര്‍ക്കം മൂലമാണ് പ്രഖ്യാപനം വൈകിയത്.

Tags

Post Your Comments

Related Articles


Back to top button
Close
Close