Latest NewsFootball

യൂറോ കപ്പില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയിച്ച് ബെല്‍ജിയം

യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബെല്‍ജിയത്തിന് ജയം. ഈഡന്‍ ഹസാര്‍ഡും മിച്ചി ബാത്ശുവായിയുമാണ് ബെല്‍ജിയത്തിന് വേണ്ടി ഗോളടിച്ചത്. സൈപ്രസുമായുള്ള മത്സരത്തിലാണ് എതിരില്ലാത്ത ഗോളുകള്‍ക്ക് ബെല്‍ജിയം ജയിച്ചത്. തന്റെ നൂറാം മത്സരത്തിലും ഗോളടിച്ച് ആരാധകരെ ആവേശത്തിലാഴ്ത്താന്‍ ഹസാര്‍ഡിനു സാധിച്ചു.

ബെല്‍ജിയത്തിന് വേണ്ടി 100 മത്സരങ്ങള്‍ കളിക്കുന്ന മൂന്നാം താരമാണ് ഹസാര്‍ഡ്. ബെല്‍ജിയത്തിന് വേണ്ടിയുള്ള തന്റെ മുപ്പതാം ഗോളാണ് ചെല്‍സി താരം ഇന്ന് നേടിയത്. ബാത്ശുവായിയാണ് ഹസാര്‍ഡിന്റെ ഗോളിന് വഴിയൊരുക്കിയത്. ബാത്ത് ശുവായിയുടെ ഗോളിന് തോര്‍ഗന്‍ ഹസാര്‍ഡാണ് വഴിയൊരുക്കിയത്. ഗ്രൂപ്പ് ഐയിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് റഷ്യക്കെതിരെ ബെല്‍ജിയം ജയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button