CricketLatest NewsSports

രണ്ടാം മത്സരത്തിനിറങ്ങുന്ന ഡല്‍ഹി ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും

ന്യൂഡല്‍ഹി: ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും. രാത്രി എട്ടിന് ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ലയിലാണ് മത്സരം. രണ്ടാം മത്സരത്തിന്റെ എല്ലാ പ്രതീക്ഷയോയടും കൂടി ഡല്‍ഹി കാപിറ്റല്‍സ് ഇറങ്ങുമ്പോള്‍ പരിചയസമ്പത്തിന്റെ കരുത്തുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കളത്തിലെത്തുക.മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ച ഡല്‍ഹി ഹോം ഗ്രൗണ്ടില്‍ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വീഴ്ത്തിയ ചെന്നൈയ്ക്കിത് ആദ്യ എവേ മത്സരം.

ഹര്‍ഭജന്‍ സിംഗ്, ഇമ്രാന്‍ താഹിര്‍, രവീന്ദ്ര ജഡേജ ത്രയമാണ് കോലിപ്പടയെ എറിഞ്ഞിട്ടത്. മുംബൈ ബൗളര്‍മാരെ തച്ചുതകര്‍ത്ത ഡല്‍ഹി കാപിറ്റല്‍സ് വാംഖഡേയില്‍ നേടിയത് 213 റണ്‍സായിരുന്നു. 27പന്തില്‍ പുറത്താവാതെ 78 റണ്‍സെടുത്ത റിഷഭ് പന്തുതന്നെയായിരിക്കും ധോണിപ്പടയുടെയും പേടിസ്വപ്‌നം. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, പൃഥ്വി ഷാ, ശിഖര്‍ ധവാന്‍ എന്നിവരും അപകടകാരികള്‍. കോട്‌ലയിലെ വേഗം കുറഞ്ഞ പിച്ചില്‍ ബൗളര്‍മാരുടെ മികവാകും നിര്‍ണായകമാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button