Devotional

വിശ്വപ്രസിദ്ധമായ മധുരമീനാക്ഷി ക്ഷേത്രം ആരാധനയും ഐതിഹ്യവും

തമിഴ്‌നാട്ടിലെ മധുരയില്‍ വൈഗൈ നദിക്ക് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം അഥവാ മധുര മീനാക്ഷി ക്ഷേത്രം. പരാശക്തിയായ പാര്‍വതീദേവിയെ ‘മീനാക്ഷിയായും’, തന്‍പതി പരമാത്മായ ഭഗവാന്‍ ശിവശങ്കരനെ ‘സുന്ദരേശനായും’ ഇവിടെ ആരാധിച്ചുവരുന്നു. മധുര ക്ഷേത്രസമുച്ചയത്തില്‍ ആകെ 14 ഗോപുരങ്ങള്‍ ഉണ്ട്. ഇവയില്‍ ഏറ്റവും വലുത് തെക്കേ ഗോപുരമാണ്. ഇതിന്റെ ഉയരം 51.9 മീ.(170 അടി)ആണ്. മീനാക്ഷി ക്ഷേത്രത്തില്‍ ആകെ 33,000-ത്തോളം ശില്പങ്ങള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു.

പ്രാചീന തമിഴ് കൃതികളില്‍ ഈ ക്ഷേത്രത്തേക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും നാം ഇന്നു കാണുന്ന ക്ഷേത്രം 1623-നും 1655-നും ഇടയില്‍ നിര്‍മിച്ചതാണെന്ന് കരുതപ്പെടുന്നു. ദിനംപ്രതി 15,000 ത്തോളം സന്ദര്‍ശകരാണ് ഇവിടെ ദര്‍ശനത്തിനായി എത്തുന്നത്. വെള്ളിയാഴ്ചകളില്‍ ഈ സംഖ്യ 25,000-ത്തോളം കവിയാറുണ്ട്. ക്ഷേത്രത്തിന്റെ വാര്‍ഷിക വരുമാനം ഏകദേശം ആറുകോടി രൂപയാണ്. ഏപ്രില്‍-മെയ് മാസങ്ങളില്‍ നടത്തുന്ന ‘തിരു കല്യാണമാണ്’ ഇവിടുത്തെ പ്രധാന ഉത്സവം. നാമ മന്ത്രങ്ങളുടെ അകമ്പടിയോടേ സുന്ദരേശ്വര വിഗ്രഹം വഹിച്ചുക്കൊണ്ടുള്ള പ്രദക്ഷിണമാണ് ഏറെ സുന്ദരം. വെള്ളിയാഴ്ച ദിവസങ്ങള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാത്രി ഒന്‍പത് മണിക്കാണ് ഈ ചടങ്ങ് അരങ്ങേറുന്നത്.

ആദിശക്തിയായ പാര്‍വതിയുടെ ഒരു അവതാരമാണ് ‘മീനാക്ഷി’. മത്സ്യക്കണ്ണുള്ളവള്‍ എന്നാണ് ഈ പേരിനര്‍ഥം പാര്‍വതി ദേവിക്ക് പരമശിവനേക്കാള്‍ പ്രാധാന്യം കല്പിക്കുന്ന ഭാരതത്തിലെ അപൂര്‍വ്വക്ഷേത്രങ്ങളില്‍ ഒന്നാണ് മധുരൈ മീനാക്ഷി ക്ഷേത്രം.

പുത്രകാമേഷ്ടിയാഗത്തിന്റെ ഫലമായി രണ്ടാം പാണ്ഡ്യരാജാവായ മാളവ്യധ്വജന്റെയും, ഭാര്യ കാഞ്ചന മാലയുടെയും മകളായി മീനാക്ഷി അവതരിച്ചു എന്നാണ് വിശ്വാസം. യാഗാഗ്‌നിയില്‍ നിന്നും സംജാതയായ ദേവിക്ക് മൂന്നു സ്തനങ്ങള്‍ ഉണ്ടായിരുന്നു. ഭാവി വരനെ ദേവി ദര്‍ശിക്കുന്ന നിമിഷം മൂന്നാം സ്തനം അപ്രത്യക്ഷമാകും എന്ന അശരീരി ദേവിയുടെ ജനനസമയയത്ത് കേള്‍ക്കുകയുണ്ടായി. പുത്രീഭാഗ്യത്താല്‍ സന്തുഷ്ടനായ രാജാവ് തന്റെ മകളെ തടാതകി എന്നു വിളിച്ചു.തടാതകിക്ക് 64 ശാസ്ത്രങ്ങളിലും പാണ്ഡിത്യം സിദ്ധിച്ചു. വിവാഹ പ്രായമായപ്പോള്‍ കൈലാസത്തില്‍ വെച്ച് തടാതകി ശിവനെ കാണാന്‍ ഇടവന്നു. തത് നിമിഷം ദേവിയുടെ മൂന്നാം സ്തനം അപ്രത്യക്ഷമാകുകയുണ്ടായി. താന്‍ ശിവന്റെ പത്‌നിയാകേണ്ടവളാണെന്നും, ദേവി പാര്‍വതിയുടെ അവതാരമായ മീനാക്ഷിയാണെന്നും തടാതകി തിരിച്ചറിഞ്ഞു. ശിവന്റെ കൂടെ മധുരൈയില്‍ തിരിച്ചെത്തിയ മീനാക്ഷിയുടെ പട്ടാഭിഷേകവും തുടര്‍ന്ന് മീനാക്ഷി-സുന്ദരേശ(ശിവന്‍) വിവാഹവും രാജാവ് നിശ്ചയിച്ചു.

ഭൂമിയിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു മീനാക്ഷി-സുന്ദരേശ്വര വിവാഹം. സര്‍വ ചരാചരങ്ങളും ഋഷീന്ദ്രന്മാരും ദേവതകളും മധുരൈയില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തു. വിവാഹശേഷം ദേവീദേവന്മാര്‍ വര്‍ഷങ്ങളോളം മധുരൈ രാജ്യം ഭരിച്ചെന്നും, മീനാക്ഷി-സുന്ദരേശ്വര രൂപത്തില്‍ ക്ഷേത്രത്തില്‍ കുടിക്കൊള്ളുന്നുവെന്നുമാണ് ഐതിഹ്യം. ദേവീദേവന്മാരുടെ വിവാഹം ക്ഷേത്രത്തില്‍ വര്‍ഷംതോറും ഏപ്രില്‍ മാസത്തില്‍ തിരു കല്ല്യാണം അഥവാ ചൈത്ര മഹോത്സവം ചിത്തിരൈ തിരുവിഴാ) എന്ന പേരില്‍ ആഘോഷിക്കുന്നു.

Tags

Post Your Comments

Related Articles


Back to top button
escort kuşadası escort kayseri escort çanakkale escort tokat escort alanya escort diyarbakır escort çorlu escort malatya izmit escort samsun escort
Close
Close