Latest NewsKerala

എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് ഇന്ന് സമാപനം ; ഫല പ്രഖ്യാപനം ഉടൻ

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് സമാപനം.നാല് ലക്ഷത്തി മുപ്പത്തി അയ്യായിരം കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. പരീക്ഷാഫലം മെയ് ആദ്യ വാരം എത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഏപ്രില്‍ നാലു മുതല്‍ മെയ് രണ്ടുവരെ മൂല്യ നിര്‍ണയം നടക്കും. 54 കേന്ദ്രങ്ങളില്‍ രണ്ടു ഘട്ടങ്ങളായാണ് പരീക്ഷാ മൂല്യനിര്‍ണയം നടക്കുക. അതേസമയം ചൂട് കൂടുതലായതുകൊണ്ട് പരീക്ഷ നടക്കുന്ന സമയത്ത് കുട്ടികൾക്ക് വെള്ളം കൊടുക്കണമെന്ന് അധികൃതർ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button