Latest NewsFootball

വനിതാ ഫുട്‌ബോളില്‍ ഒളിമ്പിക് ലിയോണ്‍ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍

വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ഫ്രഞ്ച് ക്ലബായ ഒളിമ്പിക് ലിയോണും. ഇന്ന് നടന്ന രണ്ടാം പാദ ക്വാര്‍ട്ടറില്‍ വോള്‍വ്‌സ് ബര്‍ഗിനെ തകര്‍ത്താണ് ലിയോണ്‍ സെമിയിലേക്ക് കടന്നത്. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ലിയോണിന്റെ വിജയം. ജര്‍മനിയില്‍ വെച്ചായിരുന്നു മത്സരം.

അഗ്രിഗേറ്റ് സ്‌കോര്‍ 6-3 മാണ്. കഴിഞ്ഞ മാസം നടന്ന ആദ്യ പാദ പോരാട്ടത്തില്‍ വോള്‍വ്‌സ്ബര്‍ഗിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ലിയോണ്‍ തോല്‍പ്പിച്ചിരുന്നു. ഇന്ന് ലിയോണിനായി ലെ സോമര്‍ രണ്ട് ഗോളുകളും റെനാര്‍ഡ്, മറോസണ്‍ എന്നിവര്‍ ഒരോ ഗോളും നേടി. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ ആവര്‍ത്തനമായിരുന്നു ഈ മത്സരം. ആ ഫൈനലിലും വോള്‍വ്‌സ്ബര്‍ഗിനെ ലിയോണ്‍ തോല്‍പ്പിച്ചിരുന്നു. അവസാന മൂന്നു സീസണിലും ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ടീമാണ് ലിയോണ്‍. സെമിയില്‍ ചെല്‍സിയോ പി എസ് ജിയോ ആകും ലിയോണിന്റെ എതിരാളികളാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button