KeralaLatest News

ഭാര്യയുമൊത്തുള്ള കിടപ്പറ രം​ഗങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

കൊച്ചി : ഭാര്യയുമൊത്തുള്ള കിടപ്പറ രം​ഗങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. വൈപ്പിനില്‍ മാലിപ്പുറത്ത് താമസിക്കുന്ന ആലുവ എന്‍എഡി സ്വദേശിയായ 32കാരനാണ് അറസ്റ്റിലായത്. ഇരുവരുടെ വിവാഹം കഴിഞ്ഞിട്ട് എട്ട് വര്‍ഷമായി. എന്നാൽ ഇരുവരും പിരിഞ്ഞു കഴിയുകയാണ്.

തുടർന്ന് കുട്ടിക്ക് അസുഖമാണെന്ന് പറഞ്ഞ് മാലിപ്പുറത്തുള്ള വാടക വീട്ടിലേക്ക് ഭാര്യയെ പ്രതി വിളിച്ചുവരുത്തി. ഭാര്യയോടുള്ള വൈരാ​ഗ്യം തീര്‍ക്കാന്‍ കിടപ്പറ രം​ഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു. ഞാറയ്ക്കല്‍ സിഐ സജിന്‍ ശശി, എസ്‌ഐ സം​ഗീത് ജോബ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ ഞാറയ്ക്കല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button