KeralaLatest News

മുഖ്യമന്ത്രിയേയും കോടിയേരിയേയും വെല്ലുവിളിച്ച് ഉമ്മന്‍ചാണ്ടി

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാന്‍ പിണറായിക്ക് ചങ്കൂറ്റമുണ്ടോ എന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ വെല്ലുവെളി. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും വെല്ലുവിളിച്ചു കൊണ്ടായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശം. തന്റെ ഭരണകാലത്ത് നടന്ന 2014 ലെ തെരഞ്ഞെടുപ്പില്‍ ഇത് പറയാന്‍ ധൈര്യം കാണിച്ചിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിലയിരുത്തലാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചതിന് പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയുടെ വെല്ലുവിളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button