Latest NewsIndia

ആധാര്‍-പാന്‍ കാര്‍ഡുകള്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

ന്യൂ​ഡ​ല്‍​ഹി: ആ​ധാ​ര്‍ കാ​ര്‍​ഡും പാ​ന്‍ കാ​ര്‍​ഡും ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി കേന്ദ്രം നീട്ടി. ആറ് മാസത്തേയ്ക്കാണ് നീട്ടിയിരിക്കുന്നത്.  ഇതനുസരിച്ച്  സെ​പ്റ്റം​ബ​ര്‍ 30 വ​രെ ഇതനുസരിച്ച് ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കാം.  കേ​ന്ദ്ര പ്ര​ത്യ​ക്ഷ നി​കു​തി ബോ​ര്‍​ഡ് പ​ത്ര​ക്കു​റി​പ്പി​ലാണ് ഇക്കാര്യം അറിയിച്ചത്.

അ​തേ​സ​മ​യം, ഈ ​സാ​ന്പ​ത്തി​ക വ​ര്‍​ഷം മു​ത​ല്‍ റി​ട്ടേ​ണ്‍ ഫ​യ​ല്‍ ചെ​യ്യു​ന്പോ​ള്‍ ആ​ധാ​ര്‍ ന​ന്പ​റു​മാ​യി പാ​ന്‍ നിര്‍ബന്ധമായും ബ​ന്ധി​പ്പി​ച്ചി​രി​ക്ക​ണ​മെ​ന്നും ആ​ദാ​യ​നി​കു​തി വ​കു​പ്പ് അറിയിച്ചു. ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ല്‍ ഇ​ത് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.

നേരത്തേ അഞ്ച് തവണ ആ​ധാ​റും പാ​ന്‍ കാ​ര്‍​ഡും ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തി​യ​തി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നീ​ട്ടി​യിരുന്നു. ക​ഴി​ഞ്ഞ ജൂ​ണി​ല്‍ സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് പ്ര​കാ​രം, മാ​ര്‍​ച്ച്‌ 31-നു ​മു​ന്പ് ആ​ധാ​റും പാ​നും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്നായിരുന്നു നിര്‍ദ്ദേശം.

ആ​ദാ​യ​നി​കു​തി വ​കു​പ്പ് വെ​ബ്സൈ​റ്റ് പരിശോധിച്ചാല്‍ റി​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​വ​ര്‍​ക്ക് പാ​നും ആ​ധാ​റും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വി​വി​ധ വ​ഴി​ക​ള്‍ ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button