Latest NewsFootball

മെസ്സി മികച്ച ഫുട്‌ബോള്‍ താരമാണ്; എന്നാല്‍ ദൈവമല്ലെന്ന് പോപ്പ് ഫ്രാന്‍സിസ്

ബാഴ്സലോണ താരം മെസ്സി മികച്ച ഫുട്‌ബോള്‍ താരമാണ്. എന്നാല്‍ ദൈവമല്ലെന്ന് പോപ്പ് ഫ്രാന്‍സിസ്. മെസ്സിയെ ദൈവമെന്ന് താന്‍ വിശേഷിപ്പിക്കില്ലെന്നും മെസ്സി ദൈവമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും പോപ്പ് പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മെസ്സി ദൈവമാണോ എന്ന ചോദ്യത്തിന് പോപ്പ് മറുപടി പറഞ്ഞത്.

ഒരു ഫുട്‌ബോള്‍ ആരാധകന്‍ കൂടിയായ പോപ്പ് മെസ്സിയുടെ ജന്മദേശമായ അര്‍ജന്റീനയില്‍ നിന്നാണ്. ബ്യൂണസ് ഐറിസില്‍ ജനിച്ച പോപ്പ് അര്‍ജന്റീന ക്ലബായ സാന്‍ ലോറെന്‍സോയുടെ ആരാധകനാണ്. അഞ്ചു തവണ ബലോണ്‍ ഡി ഓര്‍ ജേതാവായ മെസ്സി 41 ഗോളുകളുമായി ഈ സീസണില്‍ മികച്ച ഫോമിലാണ്. ലോകത്താകമാനം ലക്ഷകണക്കിന് ആരാധകരുള്ള മെസ്സി ലോകം കണ്ട മികച്ച താരമായാണ് അറിയപ്പെടുന്നത്. പലരും മെസ്സിയെ ഫുട്‌ബോള്‍ ദൈവം എന്നും വിശേഷിപ്പിക്കാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button