KeralaLatest News

കടുത്ത വേനല്‍: സംസ്ഥാനത്ത് കോടികളുടെ കൃഷിനാശം

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത വേനല്‍ എല്ലാ പ്രവര്‍ത്തന മേഖലകളേയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. അതേസമയം കേരളത്തില്‍ കോടികളുടെ കൃഷിനാശം ഉണ്ടായെന്നാണ് കൃഷി വകുപ്പിന്റെ റിപ്പോര്‍ട്ട്. കണക്കു പ്രകാരം വേനലില്‍ 15.81 കോടി രൂപയുടെ കൃഷിനാശം ഉണ്ടായിട്ടുണ്ട്. കനത്ത ചൂടും വരള്‍ച്ചയും അതികഠിനമായതോടെ 780 ഹെക്ടറിലെ കൃഷി പാടെ നശിച്ചു.

നെല്ല്, വാഴ, തെങ്ങ് തുടങ്ങിയവയിലും കവുങ്ങ്, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നീ വിളകളിലും കനത്ത നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. അതേസമയം വരള്‍ച്ച ഏറ്റവും രൂക്ഷമായി ബാധിച്ചത് നെല്‍ കൃഷിയെയാണ്. നെല്‍ കൃഷിയില്‍ മാത്രം 14 കോടിയിലേറെ രൂപയുടെ നഷ്ടം സംസ്ഥാനത്ത് ഉണ്ടായി. 19,082 ഹെക്ടറിലെ വാഴക്കൃഷിയും, 36ലക്ഷം രൂപയുടെ പച്ചക്കറി കൃഷിയും പൂര്‍ണമായി നശിച്ചു കഴിഞ്ഞു. അതേസമം
വിഷുവിപണി ലക്ഷ്യം വച്ച് ഇറക്കിയ വിളകള്‍ നശിച്ചത് കര്‍ഷകര്‍ക്ക് വന്‍ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button