Latest NewsIndia

ആ​ര്‍​എ​സ്‌ആ​സ് ആ​സ്ഥാ​ന​ത്തി​ന്‍റെ സു​ര​ക്ഷ പി​ന്‍​വ​ലി​ച്ച ന​ട​പ​ടി​ക്കെ​തി​രെ ദിഗ്‌വിജയ് സിംഗ്

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ ആ​ര്‍​എ​സ്‌എ​സ് ഓ​ഫീ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന സു​ര​ക്ഷ സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ച്ചതിനെതിരെ മുതിർന്ന കോൺഗ്രസ്സ് നേതാവ് ദിഗ്‌വിജയ് സിംഗ് . തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​വ​ശ്യ​മു​ണ്ടെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ക​മ​ല്‍​നാ​ഥ് സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി. ആ​ര്‍​എ​സ്‌എ​സി​ന്‍റെ രാ​ജ്യ​ത്തെ പ്ര​ധാ​ന ആ​സ്ഥാ​ന​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് ഭോ​പ്പാ​ലി​ലെ ഓ​ഫീ​സ്. കെ. ​സു​ദ​ര്‍​ശ​ന്‍ സ​ര്‍​സം​ഘ​ചാ​ല​ക് ആ​യി​രി​ക്കെ​യാ​ണ് ആ​ര്‍​എ​സ്‌എ​സ് ഓ​ഫീ​സി​നു സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

സു​ദ​ര്‍​ശ​ന്‍റെ മ​ര​ണ​ശേ​ഷ​വും ഓ​ഫീ​സി​ന്‍റെ സു​ര​ക്ഷ തു​ട​ര്‍​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തി​നു പി​ന്നാ​ലെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ പൂ​ര്‍​ണ​മാ​യി മാ​റ്റു​ക​യും അ​വ​രു​ടെ ടെ​ന്‍റ് നീ​ക്കു​ക​യും ചെ​യ്തു.ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ഭോ​പ്പാ​ലി​ലെ ആ​ര്‍​എ​സ്‌എ​സ് ഓ​ഫീ​സി​ന്‍റെ സു​ര​ക്ഷ പി​ന്‍​വ​ലി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ഉ​ട​ന്‍​ത​ന്നെ ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ആ​ര്‍​എ​സ്‌എ​സ്, ബി​ജെ​പി നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി. എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം മാ​റ്റാ​ന്‍ ത​യാ​റാ​യി​ല്ല.

അതെ സമയം ന​ട​പ​ടി നീ​തി​യു​ക്ത​മ​ല്ലെ​ന്നും എ​ത്ര​യും പെ​ട്ടെ​ന്ന് ആ​സ്ഥാ​ന​ത്തി​നു സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്നും ദി​ഗ് വി​ജ​യ് സിം​ഗ് മു​ഖ്യ​മ​ന്ത്രി ക​മ​ല്‍​നാ​ഥി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.ബി​ജെ​പി​യു​ടെ കോ​ട്ട​യാ​യ ഭോ​പ്പാ​ല്‍ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ദി​ഗ് വി​ജ​യ് സിം​ഗാ​ണ് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്. മുപ്പതു വർഷമായി ബി​ജെ​പി​യു​ടെ കു​ത്ത​ക മ​ണ്ഡ​ല​മാ​ണ് ഭോ​പ്പാ​ല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button