Latest NewsIndia

അരുണാചലില്‍ അഫ്സ്പ ഭാഗികമായി പിന്‍വലിച്ചു

ന്യൂഡല്‍ഹി: വിവാദമായ സായുധ സേനാ പ്രത്യേക അധികാര നിയമം (അഫ്സ്പ) അരുണാചല്‍ പ്രദേശില്‍ ഭാഗികമായി പിന്‍വലിച്ചു. അഫ്സ്പ ചുമത്തി 32 വര്‍ഷത്തിന് ശേഷമാണ് നടപടി.

ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറപ്പെടുവിച്ചത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വഴിയൊരുക്കിയ അഫ്സ്പ അഥവാ സായുധ സേനക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമം ഭേദഗതി ചെയ്യുമെന്ന് ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ നടപടി.

അരുണാചലിലെ മൂന്ന് ജില്ലകളില്‍ നിന്നാണ് അഫ്സ്പ പിന്‍വലിച്ചത്. എന്നാല്‍ മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ അഫ്സ്പ തുടരും. വെസ്റ്റ് കാമെങ് ജില്ലയിലെ ബലേമു, ബാലുക്‌പോങ് പൊലീസ് സ്റ്റേഷന്‍ പരിധി, ഈസ്റ്റ് കാമെങ് ജില്ലയിലെ സൈജോസ പൊലീസ് സ്റ്റേഷന്‍ പരിധി, പാപ്പുംപാരെ ജില്ലയിലെ ബലിജാന്‍ പൊലീസ് സ്റ്റേഷന്‍ പരിധി എന്നിവിടങ്ങളിലാണ് അഫ്സ്പ പിന്‍വലിച്ചത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button