Latest NewsIndia

യഥാർത്ഥ ജനാധിപത്യം: അഫ്‌സ്പ മേഖലകൾ ചുരുക്കിയ കേന്ദ്രസർക്കാർ തീരുമാനത്തെ പുകഴ്ത്തി ഇറോം ശർമിള

ഇംഫാൽ: ‘എന്നെപോലുള്ള പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഇത് വളരെ നല്ല നിമിഷമാണ്. കേന്ദ്രസർക്കാർ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ തയ്യാറാവുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. ഈ തീരുമാനം എനിക്ക് ജനാധിപത്യത്തിന്റെ യഥാർത്ഥ അടയാളമായി തോന്നുന്നു.’ പറയുന്നത് മറ്റാരുമല്ല, ഇറോം ശർമിള എന്ന സമരനായികയാണ്. സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്പ നിയമത്തിന് കീഴിൽ വരുന്ന പ്രശ്‌നബാധിത മേഖലകളുടെ എണ്ണം കുറച്ച കേന്ദ്രസർക്കാർ നടപടിയെ പ്രശംസിച്ചാണ് ഇറോം ശർമിളയുടെ പ്രതികരണം.

‘ഇതാണ് ജനാധിപത്യത്തിന്റെ യഥാർത്ഥ അടയാളം’ എന്ന് കേന്ദ്രസർക്കാർ തീരുമാനത്തെ വിശേഷിപ്പിച്ച അവർ, ഇത് ഒരു പുതിയ തുടക്കവും പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിന്റെ ഫലവുമാണ് എന്നും പറഞ്ഞു. ‘കേന്ദ്രസർക്കാർ ആദ്യപടി സ്വീകരിച്ചു, വടക്ക്-കിഴക്കൻ മേഖലകളിൽ നിന്ന് അഫ്സ്പ എന്നെന്നേക്കുമായി നിർത്തലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.’ ഈ നിയമം മൂലം, തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കും വ്യക്തിപരമായി ദുരിതമനുഭവിക്കുന്നവർക്കും നഷ്ടപരിഹാരം നൽകണമെന്നും അവർ കൂട്ടിച്ചേർത്തു.

നാഗാലാൻഡ്, അസം, മണിപ്പൂർ സംസ്ഥാനങ്ങളിലെ പ്രശ്‌നബാധിത മേഖകളുടെ എണ്ണമാണ് കേന്ദ്രം കുറച്ചത്. നാഗാലാൻസിൽ ഏഴ് ജില്ലകളിലെ 15 പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ, പുതിയ ഇളവ് അനുസരിച്ച് അഫ്‌സ്പ നിയമം പിൻവലിക്കപ്പെടും. മണിപ്പൂരിൽ ആറ് ജില്ലകളിലെ 15 പോലീസ് സ്റ്റേഷനുകളുടെ പരിധിയിലും ഇനി അഫ്‌സ്പ ഉണ്ടാവില്ല.

അസമിൽ 23 ജില്ലകളിൽ പൂർണ്ണമായും ഒരു ജില്ലയിൽ ഭാഗികമായും അഫ്‌സ്പാ പിൻവലിക്കും. ഈ പ്രദേശങ്ങളിലെ സുരക്ഷ സാഹചര്യം മെച്ചപ്പെട്ടതിനാലാണ് നടപടിയെന്നും, അഫ്‌സപ നിയമം പ്രഖ്യാപിച്ച് പതിറ്റാണ്ടുകൾക്കിടയിൽ ഇങ്ങനെയൊരു നീക്കം ഇതാദ്യമായാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button