KeralaLatest News

രണ്ടാഴ്ച മന്ത്രിസഭാ യോഗമില്ല; കാരണം ഇങ്ങനെ

തിരുവനന്തപുരം : മന്ത്രിമാര്‍ മുഴുവന്‍ സമയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങല്‍ക്ക് ഇറങ്ങിയതോടെ ബുധനാഴ്ചകളിലെ മന്ത്രിസഭാ യോഗങ്ങള്‍ക്ക് അവധി നല്‍കി. അടുത്ത 10 ന് ചേര്‍ന്നാല്‍ പിന്നെ രണ്ടാഴ്ച ബുധനാഴ്ചകളിലെ പതിവു മന്ത്രിസഭാ യോഗം ഇല്ല. വോട്ടെടുപ്പ് 23 ന് ആയതിനാല്‍ പിറ്റേന്നു രാവിലെ മന്ത്രിസഭാ യോഗത്തിന് എത്താന്‍ പലര്‍ക്കും അസൗകര്യമുണ്ടെന്ന് അറിയിച്ചു. ഈ സാഹചര്യത്തില്‍ 25 ന് ചേരാന്‍ തീരുമാനമുണ്ടാകും. വോട്ടെണ്ണല്‍ വരെ പെരുമാറ്റച്ചട്ടം തുടരുമെങ്കിലും വോട്ടെടുപ്പു കഴിയുമ്പോഴേക്കും ഇളവു ലഭിക്കും.

ഈ സാഹചര്യത്തില്‍ 25 ന് മന്ത്രിസഭ ചേര്‍ന്നാല്‍ പതിവു പോലെ തീരുമാനങ്ങള്‍ എടുക്കാനാകുമെന്നാണു കരുതുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം നടത്തുന്ന മന്ത്രിമാര്‍ ബുധനാഴ്ച ഒരു ദിവസത്തേക്കു തലസ്ഥാനത്തെത്തി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് ഉടന്‍ മടങ്ങുകയാണ്. മന്ത്രിസഭാ അജന്‍ഡയില്‍ ഉള്‍പ്പെടുത്തുന്നത് മൂന്നോ നാലോ ഇനങ്ങള്‍ മാത്രമായിരിക്കും. തീരുമാനമെടുക്കുന്ന കാര്യങ്ങള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കാറില്ല. ഒന്‍പതോളം ഫയലുകള്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതിക്കായി അയച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button