Education & Career

സൗജന്യ കോഴ്സ് പ്രവേശനം

പാലക്കാട്: ഗവ. പോളിടെക്നിക് കോളേജിലെ കമ്മ്യൂണിറ്റി ഡവലപ്പ്മെന്‍റ് ത്രൂ പോളിടെക്നിക് പദ്ധതിയുടെ കീഴില്‍ തുടങ്ങുന്ന വിവിധ കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. മെഷിന്‍ എംബ്രോയ്ഡറി ആന്‍ഡ് ഗാര്‍മെന്‍റ് മേക്കിംഗ്, പഴം പച്ചക്കറി സംസ്ക്കരണം, ബേക്കിംഗ് ആന്‍ഡ് കണ്‍ഫെക്ഷണറി, ബുക്ക് ബൈന്‍റിംഗ്, ബ്യൂട്ടീഷ്യന്‍ ആന്‍ഡ് ഹെയര്‍ഡ്രസ്സിംഗ് (മാങ്കുറുശ്ശി ഉപകേന്ദ്രത്തില്‍) കോഴ്സുകളുലേക്ക് 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമില്ല. കോഴ്സ് കാലാവധി നാലുമാസം. വാര്‍ഷിക വരുമാനം കുറഞ്ഞവര്‍ക്കും പട്ടികജാതി- പട്ടികവര്‍ഗ്ഗ, മറ്റുപിന്നോക്ക വിഭാഗക്കാര്‍ക്കും മുന്‍ഗണന ഉണ്ട്. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ എട്ട് രാവിലെ 10.30ന് പോളിടെക്നിക്കിലെ സി.ഡി.ടി.പി ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9495516223, 9495668597.

shortlink

Related Articles

Post Your Comments

Related Articles


Back to top button