KeralaLatest NewsNews

പ്ലസ് വൺ അഡ്മിഷൻ: സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ചവർക്ക് ഇന്ന് വൈകിട്ട് വരെ പ്രവേശനം നേടാൻ അവസരം

ഇന്നലെ മുതലാണ് സപ്ലിമെന്ററി ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം ആരംഭിച്ചത്

സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനായുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിൽ ഇടം നേടിയവർക്ക് ഇന്ന് വൈകിട്ട് നാല് മണി വരെ പ്രവേശനം നേടാൻ അവസരം. ഇത്തവണ വിവിധ ക്വാട്ടകളിൽ നിന്നും മെറിറ്റിലേക്ക് മാറ്റിയത് ഉൾപ്പെടെ 45,394 സീറ്റുകളിൽ 35,163 വിദ്യാർത്ഥികൾ സപ്ലിമെന്ററി അലോട്ട്മെന്റിൽ ഇടം നേടിയിട്ടുണ്ട്. ഇത്തവണ ലഭിച്ച 68,739 അപേക്ഷകളിൽ 67,596 എണ്ണമാണ് അലോട്ട്മെന്റിനായി പരിഗണിച്ചിട്ടുള്ളത്.

ഇന്നലെ മുതലാണ് സപ്ലിമെന്ററി ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം ആരംഭിച്ചത്. ഇന്ന് പ്രവേശന പ്രവേശന നടപടികൾ പൂർത്തിയാകുന്നതോടെ, തുടർ അലോട്ട്മെന്റ് വിവരങ്ങൾ 18-ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. അടുത്ത ഘട്ടത്തിൽ താലൂക്ക് തലത്തിൽ പ്രവേശനം നേടാത്തവരുടെ എണ്ണമെടുത്ത് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നിരവധി കുട്ടികൾ ഇക്കുറിയും അഡ്മിഷൻ പട്ടികയ്ക്ക് പുറത്തു നിൽക്കുന്നതിനാൽ, ആവശ്യമുള്ള ഇടങ്ങളിൽ അധിക ബാച്ച് അനുവദിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷത്തെ 81 ബാച്ചുകൾ തുടർന്നതിനോടൊപ്പം, മലപ്പുറം ജില്ലയിൽ ഇത്തവണ 14 ബാച്ചുകളാണ് അധികമായി അനുവദിച്ചിട്ടുള്ളത്.

Also Read: അമൃത് ഭാരത് പദ്ധതി: 303 കോടി അനുവദിച്ചു, കേരളത്തിലെ 30 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button