Latest NewsNewsInternational

വിദേശത്ത് പഠിക്കാനായി പോയ വിദ്യാര്‍ത്ഥികളുടെ ഭാവി ഇരുട്ടിലാകുന്നു, അഡ്മിഷന്‍ ലഭിച്ചത് വ്യാജ കോളേജുകളില്‍

700 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കാനൊരുങ്ങുന്നു

ടൊറന്റോ: വ്യാജ അഡ്മിഷന്‍ ലെറ്ററുകളുടെ പേരില്‍ ഇന്ത്യയിലേക്ക് നാടുകടത്തല്‍ ഭീഷണി നേരിടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ സമരത്തില്‍. കാനഡയിലെ ബ്രാംപ്ടണില്‍ നൂറു കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ആഴ്ച മുതല്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തുന്നത്. അഡ്മിഷന്‍ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 700 ലധികം വിദ്യാര്‍ത്ഥികളാണ് പുറത്താക്കല്‍ ഭീഷണിയിലായിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും പഞ്ചാബില്‍ നിന്നുള്ളവരുമാണ്. അഡ്മിഷന്‍ ഓഫറുകള്‍ അയച്ചിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യാജമാണെന്ന് കനേഡിയന്‍ അധികൃതര്‍ കണ്ടെത്തുകയായിരുന്നു.

Read Also: 12 വര്‍ഷം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഉണ്ടെന്ന് ബന്ധുക്കൾ : ടാങ്ക് തുറന്ന് പരിശോധന

കഴിഞ്ഞ മാര്‍ച്ചില്‍ ഈ കുട്ടികള്‍ കാനഡയില്‍ പെര്‍മനന്റ് റസിഡന്‍സിയ്ക്കായി അപേക്ഷ നല്‍കിയപ്പോഴാണ് പ്രശ്നം വെളിച്ചത്ത് വന്നത്. മെയ് 29 മുതല്‍ അനേകം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് കാനഡ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സി (സിബിഎസ്എ) യുടെ ഹെഡ് ഓഫീസിന് പുറത്ത് മിസ്സിസൗഗാ എയര്‍പോര്‍ട്ട് റോഡില്‍ കുത്തിയിരുന്ന് സമരം നടത്തുന്നത്. ഇവരില്‍ പലരും 2017 ലും 2019 ലൂം 2020 ലുമായി എത്തിയവരാണ്.

എന്നാല്‍ 2021 ല്‍ ഇവര്‍ക്ക് ഉന്നതപഠനത്തിനായി അഡ്മിഷന്‍ ഓഫര്‍ കിട്ടിയിരിക്കുന്ന കോളേജുകള്‍ വ്യാജമാണെന്ന് കാണിച്ച് സിബിഎസ്എ ഇവര്‍ക്ക് നോട്ടീസ് നല്‍കുകയായിരുന്നു. ജലന്ധറിലെ ഒരു ട്രാവല്‍ ഏജന്‍സിയാണ് ഈ വ്യാജരേഖകള്‍ നല്‍കിയത്. ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നും 1.6 ദശലക്ഷം രൂപ വീതമായിരുന്നു വാങ്ങിയത്. വിദ്യാര്‍ത്ഥികളുടെ സമരത്തിന് പിന്തുണയുമായി ബ്രാംപ്ടണ്‍ മേയര്‍ പാട്രിക് ബ്രൗണും എത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button