Nattuvartha

പമ്പുകളിൽ ഈടാക്കുന്ന വില; മിന്നൽ പ​രി​ശോധന വേണമെന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ആ​ല​പ്പു​ഴ: പമ്പുകളിൽ ഈടാക്കുന്ന വില കൃത്യമാണെന്നുറപ്പിക്കാൻ മിന്നൽ പരിശോധന നടത്തും. സംസ്ഥാനത്ത് നി​ശ്ച​യി​ക്ക​പ്പെ​ട്ട വി​ല​യ്ക്ക് തന്നെയാണോ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ ഇ​ന്ധ​നം വി​ൽ​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സാ​ധാ​ര​ണ പ​രി​ശോ​ധ​ന കൂ​ടാ​തെ പ്ര​ത്യേ​ക മി​ന്ന​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ലീ​ഗ​ൽ മെ​ട്രോ​ള​ജി ക​ണ്‍​ട്രോ​ള​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. കൃ​ത്യ​അ​ള​വി​ൽ ഇ​ന്ധ​നം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

എന്നാൽ പമ്പുകളിൽ മി​ന്ന​ൽ പ​ണി​മു​ട​ക്ക് ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ശ്യ​സ​ർ​വീ​സ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ന്പ് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ പൊ​തു​വി​ത​ര​ണ വ​കു​പ്പ് ഡ​യ​റ​ക​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. സം​സ്ഥാ​ന​ത്തെ എ​ല്ലാ പെ​ട്രോ​ൾ പ​ന്പു​ക​ളി​ലും ഇ​ന്ധ​ന​ത്തി​ന്‍റെ നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​ൻ ഫി​ൽ​റ്റ​ർ​പേ​പ്പ​റും പ​രാ​തി പു​സ്ത​ക​വും സെ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വി​ലാ​സ​വും പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ പൊ​തു​വി​ത​ര​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ ഡോ. ​ജി. സാ​മു​വ​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button