Latest NewsBusinessTechnology

ഷവോമി ഫോണുകള്‍ വന്‍ ഡിസ്‌കൗണ്ടിൽ സ്വന്തമാക്കാൻ അവസരം

ഷവോമി ഫോണുകള്‍ വന്‍ ഡിസ്‌കൗണ്ടിൽ സ്വന്തമാക്കാൻ അവസരം. മീ ഫാന്‍ ഫെസ്റ്റിവെലിലൂടെ ഏപ്രില്‍ 6 വരെ വിലക്കുറവിൽ നിങ്ങൾക്ക് ഫോണുകൾ വാങ്ങാന്‍ സാധിക്കും. ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഓണ്‍ലൈന്‍ പങ്കാളികള്‍, മി ഹോം, മി സ്റ്റോര്‍, ഓഫ് ലൈന്‍ പങ്കാളികള്‍ എന്നിവ വഴി പോക്കോ എഫ് 1, റെഡ്മി നോട്ട് 6 പ്രോ, മി ലെഡ് ടിവി 4 പ്രോ, മി ബാന്‍ഡ് എച്ച്ആര്‍എക്സ് എഡിഷന് തുടങ്ങിയവ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കുന്നതാണ്. കൂടാതെ  എച്ച്ഡിഎഫ്സി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് അഞ്ചു ശതമാനം ഡിസ്‌കൗണ്ടും അല്ലാതെ ലഭിക്കും.  മീ പേ ഉപഭോക്താക്കള്‍ക്ക് ദിവസവും റെഡ്മി നോട്ട് 7 സമ്മാനമായി ലഭിക്കുവാനും അവസരമുണ്ട്.

22,999 രൂപ വിലയുളള പോക്കോ എഫ് 1 ഫോണിന് 2,000 രൂപയുടെ കിഴിവാണ് നൽകുന്നത്.  4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള റെഡ്മി നോട്ട് 5 പ്രോ 10,999 രൂപയ്ക്കും 6 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുളള റെഡ്മി നോട്ട് 5 പ്രോയ്ക്ക് 11,999 രൂപയ്ക്കും നിങ്ങൾക്ക് സ്വന്തമാക്കാം. റെഡ്മി നോട്ട് 6 പ്രോയും 3000 രൂപയും, റെഡ്മി 6-ന് 2,000 വിലക്കിഴിവു നൽകുമ്പോൾ റെഡ്മി വൈ2 3 ജിബി റാമിന് 7,999 രൂപയും 4 ജിബി റാമിന് 9,999 രൂപയുമായിരിക്കും വില.

ഫോണുകൾ കൂടാതെ മീ കോംപാക്ട് ബ്ലൂടൂത്ത് സ്പീക്കര്‍ 2,699 രൂപയ്ക്കും മീ ഇയര്‍ഫോണുകള്‍ 599 രൂപയ്ക്കും മീ പോക്കറ്റ് സ്പീക്കര്‍ 2 1,299 രൂപയ്ക്കും മീ ബ്ലൂടൂത്ത് സ്പീക്കര്‍ 2 1,599 രൂപയ്ക്കും മീ ബാന്‍ഡ് എച്ച്ആര്‍എക്സ് എഡിഷന്‍ 999 രൂപയ്ക്കും ഇപ്പോൾ സ്വന്തമാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button