KeralaLatest NewsIndia

110 കിലോ പുകയില ഉല്‍പന്നങ്ങൾ വീട്ടിൽ സൂക്ഷിച്ച ആൾ അറസ്റ്റിൽ

ഇയാളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 110 കിലോ പുകയില ഉല്‍പന്നങ്ങള്‍ പോലീസ് കണ്ടെടുത്തു.

ചെങ്ങന്നൂര്‍: 110 കിലോ പുകയില ഉല്‍പന്നങ്ങളുമായി യുവാവ് അറസ്‌റ്റില്‍. മുളക്കുഴ പത്മനാഭ വിലാസത്തില്‍ ഹരിപ്രസാദിനെ(42)യാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഇയാളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 110 കിലോ പുകയില ഉല്‍പന്നങ്ങള്‍ പോലീസ് കണ്ടെടുത്തു.

ഇതിന് ഒരു ലക്ഷം രൂപ മാര്‍ക്കറ്റില്‍ വില വരുമെന്ന്‌ എക്‌സെസ്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എ.ജി.പ്രകാശ്‌, പ്രിവന്റീവ്‌ ഓഫീസര്‍മാരായ എന്‍.സതീശന്‍, ഹാരീസ്‌ എന്നിവര്‍ ആണ് അന്വേഷണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button