Latest NewsUAEGulf

യുഎഇയില്‍ ട്രക്ക് അപകടത്തില്‍ പെട്ടു  ;3 പ്രവാസികളുടെ നില അതീവ ഗുരുതരം

അല്‍ഖെെമ : മൂവര്‍ സംഘം സഞ്ചരിച്ചിരുന്ന വലിയ ട്രക്ക് യുഎഇയിലെ റസ് അല്‍ ഖെെമയില്‍ അപകടത്തില്‍ പെട്ടു. വാഹനത്തിലുണ്ടായിരുന്ന ഏ ഷ്യന്‍ വംശരെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. റസ് അല്‍ഖെെനയിലെ എമിറേറ്റ്സ് റോഡില്‍ വെച്ചാണ് ട്രക്ക് അപകടത്തില്‍ പെട്ടത്.

ഡ്രെെവറുടെ നിയന്ത്രണം നഷ്ടപ്പെടുകയും തുടര്‍ന്ന് മെറ്റള്‍ ഡിറ്റക്ടറില്‍ ഇടിച്ച് അതിഭയാനകമായ അപകടമാണ് ഉണ്ടായത്. അപകടത്തില്‍ പെട്ട് അതീവ ഗുരുതരാവസ്ഥയിലായവര്‍ 28 നും 43 വയസിനും ഇടയിലുളളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രാഫിക് പോലീസടക്കം അംബുലന്‍സ് സന്നാഹം സ്ഥലത്തെത്തുകയും അപകടത്തില്‍ പെട്ടവരെ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പോലീസ് നിയമ നടപടികളും ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button