KeralaLatest NewsElection News

സുരേഷ് ഗോപിയ്ക്ക് നോട്ടീസ് നല്‍കിയ വിഷയത്തില്‍ കളക്ടറുടെ പ്രതികരണം പുറത്ത്

താന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി

തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് പെരുമാട്ടച്ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച വിഷയത്തില്‍ പ്രതികരണമറിയിച്ച് ജില്ലാ കളക്ടര്‍ ടി.വി അനുപമ. താന്‍ ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്ന് കളക്ടര്‍ ടി.വി അനുപമ പറഞ്ഞു. അതേസമയം തനിക്കെതികരെ ബിജെപി ഉന്നയിക്കുന്ന വിമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്നും കളക്ടര്‍ അറിയിച്ചു.

അതേസമയം താന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി പറഞ്ഞു. കളക്ടറുടെ നോട്ടീസിന് പാര്‍ട്ടിയുമായി ആലോചിച്ചശേഷം മറുപടി നല്‍കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇഷ്ടദൈവത്തിന്റെ പേരുപോലും പറയാന്‍ കഴിയാത്തത് ഭക്തന്റെ ഗതികേട്. ഇതെന്ത് ജനാധിപത്യമാണ്, ജനങ്ങള്‍ ഇതിന് മറുപടി പറയണം സുരേഷ് ഗോപി പറഞ്ഞു.

തൃശൂരിലെ എന്‍.ഡി.എ. കണ്‍വന്‍ഷന്‍ വേദിയില്‍വെച്ച് അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിച്ചെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സുരേഷ് ഗോപിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ് അയച്ചത്. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദ്ദേശം ലംഘിച്ചെന്നാണ് ജില്ലാ കളക്ടറുടെ നോട്ടിസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button