InternationalLatest News

വിദേശത്ത് പിതാവിനൊപ്പം കഴിയുന്ന കുട്ടിയെ വേഗം നാട്ടിലെത്തിക്കണമെന്ന് പാകിസ്ഥാൻ കോടതി

ഇസ്ലാമബാദ്: യുഎഇയിലേക്ക് പിതാവ് കൊണ്ടുപോയ കുട്ടിയെ വേഗം നാട്ടിലെത്തിക്കണമെന്ന് പാകിസ്ഥാൻ കോടതി ഉത്തരവിട്ടു. മൂന്ന് വയസുള്ള കുട്ടിയെ ഒരാഴ്ചക്കുള്ളിൽ കോടതിയിൽ ഹാജരാക്കണം. ഇസ്ലാമാബാദ് ഹൈക്കോടതി പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു.

കുട്ടിയുടെ അമ്മ ഹാനിയ ഉസ്മാൻ നൽകിയ ഹർജിയിലാണ് ഉത്തരവ് ഉണ്ടായത്. പാകിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ അതോറിറ്റി പിതാവിന്റെ പാസ്പോർട്ടും ഐഡിയും തടഞ്ഞുവെച്ചിരിക്കുകയാണ്. 2018 ഫെബ്രുവരിയിൽ റാസൽ ഖൈമയിലേക്ക് തന്റെ ഭർത്താവ് മകനെ 15 ദിവസത്തേക്ക് കൊണ്ടുപോയതെന്ന് ഹാനിയ പറഞ്ഞു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും കുട്ടിയെ തിരികെ കൊണ്ടുവന്നില്ല.

മൂന്ന് കൂട്ടികളുടെ അമ്മയായ ഹാനിയ കുട്ടികൾക്ക് അറബി ട്യൂഷൻ എടുത്താണ് ജീവിക്കുന്നത്. ഭർത്താവ് ഇതുവരെ വിവാഹ മോചനരേഖകളൊന്നും കിട്ടിയിട്ടില്ലെന്നും ഭർത്താവിന്റെ മാതാപിതാക്കൾ തന്റെ മകളെ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുകയാണെന്നും ഹാനിയ പറഞ്ഞു.

Tags

Post Your Comments


Back to top button
Close
Close