Saudi ArabiaGulf

സൗദിയിൽ വാഹനാപകടം: പ്രവാസി മരിച്ചു

റിയാദ് : വാഹനാപകടത്തിൽ പ്രവാസി മരിച്ചു. റിയാദിലെ റൗദയിൽ ബൂഫിയ (കഫ്റ്റീരിയ)യിൽ കഴിഞ്ഞ 25 വർഷമായി ജോലി ചെയ്തുവരികയായിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി പുളിക്കൽ മണാകുന്നൻ അബ്ദുല്ലത്തീഫ്(49) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക്‌ ബൈക്കിൽ പോകവേ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ച് വീണ് ഡിവൈഡറിൽ തലയിടിച്ചതാണ് മരണ കാരണം.റിയാദ്‌ ഷുമൈസി ആശുപത്രിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഭാര്യ : നസീറ മക്കൾ: അംജദ ജാസ്മിൻ, അംജദ ഫർഹത്ത്, അമാന ഷെറിൻ, മുഹമ്മദ് അഫ്‌ലഹ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button