Latest NewsElection NewsIndia

സ്വന്തം എം.പിക്ക് ഊരുവിലക്ക് പ്രഖ്യാപിച്ച് ഒരു ഗ്രാമം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമം കേന്ദ്രമന്ത്രി മഹേശ് ശര്‍മയ്ക്ക് ഊരുവിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ മണ്ഡലമായ യു.പി ഗൗതം നഗയരിലെ കച്ചേട ഗ്രാമമാണ് ഈ വിലക്ക് കല്‍പ്പിച്ചത്. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് മതിയായ നഷ്ടപരിഹാരം തേടിയ 85 കര്‍ഷകരെ ജയിലില്‍ അടച്ച ശേഷം ദീപാവലിയും ഹോളിയും ആഘോഷിച്ചിട്ടില്ല ഈ നാട്ടില്‍. മഹേശ് ശര്‍മ തോറ്റ ശേഷമേ ഇനി ആഘോഷങ്ങള്‍ ഉള്ളൂവെന്നാണ് സ്ത്രീകള്‍ അടക്കം ഉള്ളവരുടെ നിലപാട്. ആറ് മാസമായി കച്ചേരയിലെ ഗ്രാമവാസികള്‍ റിയല്‍ എസ്റ്റേറ്റ് പ്രൊജക്ടിനെതിരെ സമരത്തിലാണ്. ഗ്രാമവാസികളില്‍ നിന്നും ഏറ്റെടുത്ത ഭൂമിക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. വിളകള്‍ നശിപ്പിച്ചതിന് എതിരെയും പ്രതിഷേധമുയര്‍ന്നു. പ്രക്ഷോഭത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം എണ്‍പതോളം പേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമരത്തിന് പിന്തുണയുമായി ബി.ജെ.പി നേതാക്കള്‍ എത്താതിരുന്നതാണ് ഗ്രാമീണരെ പ്രകോപിപ്പിച്ചത്. അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് മഹേഷ് ശര്‍മ്മ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button