Latest News

ഈ മോഡൽ ഐഫോണിന്റെ വില കുറച്ച്‌ ആപ്പിള്‍

നിലവിലുള്ള സ്‌റ്റോക്ക് തീരും വരെ ഐഫോണ്‍ XR മോഡലിന്റെ വില ആപ്പിള്‍ കുറച്ചു. 76900 രൂപയായിരുന്ന 64ജിബി റാം ഫോണിന് 59900 രൂപയും, 81900 രൂപയുള്ള 128ജിബി മോഡലിന് 64900 രൂപയും, 91900 രൂപയുള്ള 256 ജിബി മോഡലിന് 74900 രൂപയുമായിരിക്കും ഓഫർ വില.ഓഫ് ലൈനായും ഓണ്‍ലൈനായും ഈ ഓഫര്‍ വിലയ്ക്ക് ഫോൺ ലഭ്യമാക്കിയിട്ടുണ്ട്.Iphone XR

എച്ച്ഡിഎഫ്‌സി കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് ബാക്കും, ഇഎംഐ സേവനങ്ങളും ലഭിക്കുന്നതാണ്. 6.1-ഇഞ്ച് IPS,എ 12 ബയോണിക് പ്രൊസസര്‍,3 ജിബി റാം 64,128,256 ജിബി സ്റ്റോറേജ്,12എംപി വൈഡ് ആംഗിള്‍ ക്യാമറ,5X ഡിജിറ്റല്‍ സൂം, 7എംപി ട്രൂഡെപ്ത് മുന്‍ക്യാമറാ എന്നിവയാണ് XR ന്റെ പ്രധാന പ്രത്യേകതകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button