Latest NewsKuwaitGulf

ഈ രാജ്യത്തെ ഉല്പന്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്

കുവൈറ്റ് സിറ്റി: ഇസ്രായേലിലെ ഉല്പന്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്. ഇസ്രായേൽ ഉത്‌പന്നങ്ങൾ കുവൈത്തിൽ സൂക്ഷിക്കാനോ കച്ചവടം ചെയ്യാനോ അനുവദിക്കില്ലെന്നു കുവൈറ്റ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. ഇസ്രായേലിൽ നിന്നുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങൾ വിൽപ്പന നടത്തിയ വിദേശി കമ്പനി ഉടമക്കെതിരേയുള്ള പരാതിയിൽ കഴിഞ്ഞ ദിവസമാണ് കോടതി വിധി പ്രസ്താവിച്ചത്. കോടതിക്ക് ഇത്തരത്തിൽ ലഭിക്കുന്ന ആദ്യ പരാതിയെന്നതിനാൽ കുറ്റക്കാരനായ വിദേശി കച്ചവടക്കാരന് താക്കീത് നൽകുകയും കുറ്റം ആവർത്തിക്കരുതെന്ന് ഉപദേശിച്ചു വെറുതെ വിടുകയും ചെയ്തു.

ഇസ്രായേൽ ഉത്പന്നങ്ങൾ കുവൈത്തിൽ സൂക്ഷിക്കുന്നതും വിൽപ്പന നടത്തുന്നതും കുറ്റകൃത്യമാണ്. ഇസ്രയേലുമായി ഒരു ബന്ധവും പാടില്ല എന്ന നിലപാട് വെളിപ്പെടുത്തിയ രാജ്യമാണ് കുവൈറ്റ്. ഇതിന് വിരുദ്ധമായി ഇസ്രായേലിന് സാമ്പത്തിക നേട്ടമുണ്ടാകുവാൻ അവരുടെ ഉത്പന്നങ്ങൾ കുവൈറ്റിൽ കച്ചവടം ചെയ്യുന്നതിന് ആരെയും അനുവദിക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button