Latest NewsIndiaElection 2019

വിശ്വസ്തത ഇന്ത്യന്‍ ഭരണഘടനയോടല്ല, മൂന്ന് മുൻ മുഖ്യമന്ത്രിമാർ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ ഹർജി

ഇവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജനാധിപത്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്.

ന്യൂഡല്‍ഹി: മെഹ്ബൂബ മുഫ്തി, ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള എന്നിവര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. രാജ്യദ്രോഹക്കുറ്റം അടക്കമുള്ളവ ഈ പാര്‍ട്ടികളുടെ നേതാക്കള്‍ക്കെതിരെ ചുമത്തണമെന്നും അഭിഭാഷകനായ സഞ്ജീവ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഇവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജനാധിപത്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കണമെന്ന ആവശ്യമാണ് അവര്‍ ഉന്നയിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇത് കൂടാതെ നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍.സി), പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) എന്നിവ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടയണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെടുന്നു.

ഈ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് വിശ്വസ്തത ഇന്ത്യന്‍ ഭരണഘടനയോടല്ല, മറ്റെന്തിനോടാ ആണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button