Latest NewsKerala

ഈ കുട്ടി സ്‌കൂളില്‍ പോകുന്നത് കുതിരപ്പുറത്ത്-വൈറല്‍ വീഡിയോ

കുതിരയോട്ടത്തില്‍ പങ്കെടുക്കാനുള്ള പരിശീലനത്തിലാണ് ഇപ്പോള്‍ കൃഷ്ണ

മാള: എല്ലാവരും സ്‌കൂള്‍ ബസിലും മറ്റും സ്‌കൂളില്‍ പോകുമ്പോള്‍ മാള ഹോളിഗ്രേഡ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സി.എ കൃഷ്ണയുടെ സ്‌കൂള്‍ യാത്ര കുറച്ച് സാഹസികത നിറഞ്ഞതാണ്. മാള നാരായണത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരി അജയ് കാലിന്ദിയുടെ മകളായ കൃഷ്ണ കുതിരപ്പുറത്താണ് ദിവസവും സ്‌കൂളില്‍ പോകുന്നത്.

കുതിര സവാരിയില്‍ കമ്പമുള്ള കൃഷ്ണ കുതിരപ്പുറത്താണ് സ്‌കൂൡും കടയിലുമൊക്കെ പോകുന്നത്. വീട്ടിലുള്ള രണ്ട് കുതിരകളില്‍ റാണാ കൃഷ് എന്ന ആണ്‍കുതിരയാണ് കൃഷ്ണയുടെ കൂട്ടാളി. റാണയുടെ പുറത്തു കയറിയാണ് മൂന്നര കിലോമീറ്റര്‍ ദൂരത്തുള്ള തന്റെ സ്‌കൂളില്‍ പോയി കൃഷ്ണ പത്താം ക്ലാസ് പരീക്ഷ എഴുതിയത്.

കുതിരയോട്ടത്തില്‍ പങ്കെടുക്കാനുള്ള പരിശീലനത്തിലാണ് ഇപ്പോള്‍ കൃഷ്ണ. ഇതിനിടെ പരിശീലകരാണ് കൃഷ്ണ സവാരിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.കുതിരപ്പുറത്ത് സ്‌കൂളില്‍ പോകുന്ന ഒരു വിദ്യാര്‍ത്ഥിനി എന്ന തലക്കെട്ടില്‍ പ്രചരിച്ച വീഡിയോ പെട്ടെന്നു തന്നെ വൈറലാവുകയും ചെയ്തു.

എസ് എസ് എല്‍ സി പരീക്ഷക്ക് കുതിര പുറത്ത് പോണത് മ്മടെ മാളയിലെ കുട്ടിയാണ് !നമ്മുടെ പുള്ളാര് വേറേ ലെവലാണ് !മാള, പുത്തന്‍വേലിക്കര റോഡുകളിലൂടെ കൊച്ചു പെണ്‍കുട്ടി കുതിരപ്പുറത്ത് പോകുന്നത് കാണാം.എല്ലാവരും ആകാംക്ഷയോട് അത് നോക്കി നില്‍ക്കാറുണ്ട്. വളരെ സമര്‍ഥമായി കുതിര സവാരി നടത്തുന്ന ആ പെണ്‍കുട്ടി ആരാണെന്ന് .നാരായണത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരി അജയ് കാലിന്ദിയുടെ മകള്‍ സി.എ.കൃഷ്ണയായിരുന്നു അത്. മാള ഹോളിഗ്രേസ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി.പത്താം ക്ലാസിലെ അവസാന പരീക്ഷയ്ക്കു മറ്റു കുട്ടികള്‍ പതിവുപോലെ സ്‌കൂള്‍ ബസില്‍ പോയപ്പോള്‍ കൃഷ്ണയുടെ പോക്ക് കുതിരപ്പുറത്തായിരുന്നു. ഒന്നാന്തരം ആണ്‍കുതിരയുടെ പുറത്ത്. റാണാ കൃഷ് എന്നു പേരിട്ട ആ കുതിരയുടെ പുറത്ത് മൂന്നര കിലോമീറ്റര്‍ ദൂരം പോയാണ് സ്‌കൂളില്‍ എത്തിയതും പരീക്ഷ എഴുതിയതും.മാള ഹോളിഗ്രേസ് സ്‌കൂളില്‍ ഒരു ദിവസം കുതിര സവാരി പഠിപ്പിക്കാന്‍ ആളെത്തി. കുതിരയുടെ പുറത്തു കയറി കുറച്ചു ദൂരം പോയപ്പോള്‍ ഇതു കൊള്ളാമല്ലോ സംഗതിയെന്ന് കൃഷ്ണയ്ക്കു തോന്നി. കുതിര സവാരി പരിശീലിക്കാന്‍ തുടങ്ങി. വീട്ടില്‍ പറഞ്ഞപ്പോള്‍ അച്ഛന്റെ കട്ടസപ്പോര്‍ട്ട്. അച്ഛന്‍ അജയിയുടേയും അമ്മ ഇന്ദുവിന്റേയും ഏകമകളാണ് കൃഷ്ണ. കുതിരപ്പുറത്തു കയറാന്‍ കുട്ടികള്‍ വാശി പിടിക്കുമ്പോള്‍ ഏതൊരു അച്ഛന്റേയും അമ്മയുടേയും നെഞ്ചു പിടിയ്ക്കും. ആ പേടിയെല്ലാം മനസില്‍ ഒളിപ്പിച്ച് മകളുടെ ഇഷ്ടത്തിന് കൂട്ടുനിന്നു. പരിശീലകര്‍ കൃഷ്ണയുടെ പ്രകടനം സൂപ്പറാണെന്ന് പറഞ്ഞതോടെ അച്ഛന്‍ ഒരു കാര്യം തീരുമാനിച്ചു. മകള്‍ക്ക് ഒരു കുതിരയെ വാങ്ങി നല്‍കണം. ബംഗ്ലുരൂവില്‍ നിന്ന് ഒരു കുതിരയെ വാങ്ങി നല്‍കി. ജാന്‍സി റാണി അങ്ങനെ കൃഷ്ണയുടെ വീട്ടില്‍ എത്തി.

Posted by Irinjalakuda Voice on Friday, April 5, 2019

shortlink

Related Articles

Post Your Comments


Back to top button