Latest NewsNewsInternationalWomenLife Style

‘പുരുഷന്മാരെ ലൈംഗികമായി ഉത്തേജിപ്പിക്കും’: പെൺകുട്ടികൾ പോണിടെയിൽ കെട്ടുന്നത് നിരോധിച്ച് ജാപ്പനീസ് സ്കൂളുകൾ

ടോക്കിയോ: പോണിടെയില്‍ രീതിയി പെൺകുട്ടികൾ മുടി കെട്ടുന്നത് വിലക്കി ജപ്പാനിലെ ചില പബ്ലിക് സ്‌കൂളുകൾ. ഇത്തരത്തിലുള്ള മുടികെട്ടല്‍ പുരുഷന്മാരെ ലൈംഗികമായി ഉത്തേജിപ്പിക്കുമെന്ന വാദത്തെ തുടര്‍ന്നാണ് സ്‌കൂളുകൾ പോണിടെയിൽ നിരോധിച്ചത്.

പെൺകുട്ടികൾ പോണിടെയിൽ ശെെലിയിൽ മുടി കെട്ടുമ്പോൾ അവരുടെ കഴുത്ത് കാണുന്നത് പുരുഷ വിദ്യാർത്ഥികളെ ലൈംഗികമായി ഉത്തേജിപ്പിക്കും എന്നാണ് സ്കൂളുകളുടെ കണ്ടെത്തൽ. 2020- ൽ നടത്തിയ ഒരു സർവേ സൂചിപ്പിക്കുന്നത് ഫുക്കോക്കയിലെ സ്കൂളുകളില്‍ പത്തില്‍‍ ഒന്ന് എന്ന കണക്കില്‍ പോണിടെയിൽ നിരോധിച്ചിട്ടുണ്ടെന്നാണ്.

Read Also  :  ഗാന്ധിമാര്‍ രാജിവെക്കും? വാർത്തയിൽ വ്യക്തത വരുത്തി കോൺഗ്രസ്

അതേസമയം, സ്കൂളുകൾ ഏർപ്പെടുത്തിയിരിക്കുന്ന ഈ മാനദണ്ഡങ്ങൾ അംഗീകരിക്കാൻ വിദ്യാർത്ഥികൾ നിർബന്ധിതരാണെന്നാണ് ഒരു അധ്യാപിക പറയുന്നത്. കാരണം ഈ നിയമങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയരുന്നത് കുറവാണെന്ന് മാത്രമല്ല, ഇതെല്ലാം സാധാരണ സംഭവങ്ങൾ മാത്രമായാണ് എല്ലാവരും കരുതുന്നതെന്നും അധ്യാപിക പറഞ്ഞു. ഇത് കൂടാതെ, ജാപ്പനീലെ ചില സ്കൂളുകളിൽ വെള്ള അടിവസ്ത്രം മാത്രമേ ധരിക്കാവൂ എന്ന വിചിത്രമായ നിയമങ്ങളും നിലവിലുണ്ട്. കളര്‍ അടിവസ്ത്രങ്ങള്‍ വസ്ത്രത്തിന് അടിയിലൂടെ ദൃശ്യമാകും എന്നതാണ് ഇതിന്റെ കാരണമായി അധികൃതർ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button