Latest NewsTechnology

വാട്‌സ്ആപ്പ്‌ ബിസിനസ് ആപ്പ് ഇനി ഐഓഎസിലും

വാട്‌സ്ആപ്പ്‌ ബിസിനസ് ആപ്പ് ഇനി ആപ്പിളിന്റെ ഐഓഎസിലും ലഭ്യമാവും. ഇന്ത്യ,ബ്രസീല്‍, ജര്‍മനി, ഇന്‍ഡൊനീഷ്യ, മെക്സിക്കോ, യുകെ, യുഎസ് ഏന്നീ ആറ് രാജ്യങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഈ സേവനം ലഭ്യമാവുക. വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഉപയോക്താക്കളുമായി സംവദിക്കുവാൻ എളുപ്പത്തിൽ സാധിക്കുന്നു . വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഉപയോക്താക്കളുമായി സംവദിക്കാം എന്നതിനപ്പുറം ജനങ്ങളിലേയ്ക്ക് ഉപയോഗമാകും വിധം ഇവര്‍ ഒരുക്കിയിട്ടുള്ള സേവനങ്ങളും ഉല്‍പന്നങ്ങളും എത്തിക്കാനും പുതിയ പതിപ്പിലൂടെ സാധിക്കുന്നു.  ഐഓഎസ് പതിപ്പ് ആപ്പ്സ്റ്റോറില്‍ നിന്നും ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 2018 ജനുവരിയിൽ അവതരിപ്പിച്ച വാട്‌സ്ആപ്പ്‌ ബിസിനസ് ആപ്പിൽ ലക്ഷക്കണക്കിന് അക്കൗണ്ടുകളാണ് നിലവിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button