Latest NewsUK

ബ്രെക്‌സിറ്റ് തീയതി നീട്ടണമെന്ന് ആവശ്യം

കാലാവധി ജൂണ്‍ 30 വരെ തീയതി നീട്ടിയാല്‍ അതിനുമുമ്പ് കരാറിലെ വ്യവസ്ഥകള്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് അംഗീകരിക്കണം

ബ്രസല്‍സ്: ബ്രെക്‌സിറ്റില്‍ യൂറോപ്യന്‍ യൂണിയന്റെ അടിയന്തരയോഗം നാളെ നടക്കാനിരിക്കെ തീയതി നീട്ടണമെന്ന് ആവശ്യം.നിലവില്‍ വെള്ളിയാഴ്ചയാണ് യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്‍ പുറത്തുപോവേണ്ടത്. ഇത് ജൂണ്‍ 30 വരെ നീട്ടണമെന്നാണ് ആവശ്യം. അതേസമയം ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി തെരേസ മേ ബ്രസല്‍സിലെത്തിയിട്ടുണ്ട്.

ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗലാ മെര്‍ക്കലുമായുമായി മേ നടത്തിയ കൂടിക്കാഴ്ചയില്‍ ബ്രെക്‌സിറ്റ് ഒരു വര്‍ഷം വരെ നീട്ടാന്‍ തയ്യാറാണെന്നാണ് മെര്‍ക്കല്‍ സൂചന നല്‍കിയതായാണ് വിവരം.

യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ബ്രസല്‍സില്‍ യോഗം ചേര്‍ന്ന് മേയുടെ അഭ്യര്‍ത്ഥനയില്‍ തീരുമാനമെടുക്കും. അതേസമയം ബ്രിട്ടന് പുറത്തു പോകാന്‍ ഒരു വര്‍ഷം വരെ സമയമെടുക്കാമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌കും വ്യക്തമാക്കിയിട്ടുുണ്ട്.

കാലാവധി ജൂണ്‍ 30 വരെ തീയതി നീട്ടിയാല്‍ അതിനുമുമ്പ് കരാറിലെ വ്യവസ്ഥകള്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് അംഗീകരിക്കണം.

shortlink

Related Articles

Post Your Comments


Back to top button