Latest NewsIndia

ജനങ്ങളോട് വോട്ട് രേഖപ്പെടുത്താന്‍ ആവശ്യപ്പെടുന്ന രാഹുൽ ദ്രാവിഡിന് ഇത്തവണ വോട്ട് ചെയ്യാൻ കഴിയില്ല

ബെംഗളൂരു: കര്‍ണാടകയുടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസിഡറായ രാഹുല്‍ ദ്രാവിഡിന് ഇത്തവണ ലോക്‌സഭാ തി‌രഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ല. മുൻപ് ദ്രാവിഡ് ബാംഗ്ലൂര്‍ സെന്‍ട്രല്‍ ലോക്​സഭാ മണ്ഡലത്തിലെ ഇന്ദിരാ നഗറില്‍ ആയിരുന്നു താമസിച്ചിരുന്നത്. പിന്നീട് അവിടെ നിന്നും മാറിയെങ്കിലും പുതിയ മണ്ഡലത്തില്‍ പേര് ചേര്‍ക്കാനുള്ള ഫോം പൂരിപ്പിച്ച്‌ നല്‍കിയിട്ടില്ല. ഇതോടെയാണ് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടത്. രാഹുല്‍ നേരിട്ട് ഫോം പൂരിപ്പിച്ച്‌ നല്‍കിയാല്‍ മാത്രമേ വോട്ട് ചെയ്യാന്‍ അവസരം നല്‍കുകയുള്ളൂ. അധികൃതര്‍ രണ്ട് തവണ വീട്ടിലെത്തിയെങ്കിലും അവിടെ ആരുമില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്. അശ്വത്ഥ് നഗര്‍ ബാംഗ്ലൂര്‍ നോര്‍ത്ത് ലോക്​സഭാ മണ്ഡലത്തിലാണ് അദ്ദേഹം ഇപ്പോള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button