Latest NewsInternational

ഭീകരർ നടത്തിയ ഷെ​ല്ലാ​ക്ര​മ​ണത്തിൽ 11 പേ​ര്‍ കൊല്ലപ്പെട്ടു

ഡ​മാ​സ്ക​സ്: ഭീകരർ നടത്തിയ ഷെ​ല്ലാ​ക്ര​മ​ണത്തിൽ 11 പേ​ര്‍ കൊല്ലപ്പെട്ടു. സി​റി​യ​ന്‍ ന​ഗ​ര​മാ​യ ആ​ല​പ്പോ​യി​ലെ ഖ​ലി​ദി​യ​യി​ലാ​ണ് ആക്രമണം നടന്നത്. പ​ത്തി​ല​ധി​കം പേ​ര്‍​ക്ക് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റി​ട്ടു​ണ്ട​ന്ന് റിപ്പോർട്ട് പുറത്തുവന്നു. ഞാ​യ​റാ​ഴ്ച്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു മോ​ര്‍​ട്ട​ര്‍ ഷെ​ല്‍ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ആദ്യം ആറുപേർ കൊല്ലപെട്ടുവെന്നാണ് വാർത്തകൾ പുറത്തുവന്നത്. തുടർന്ന് മരണസംഖ്യ വർദ്ധിക്കുകയായിരുന്നു. ഈ ​ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ സു​ക്കാ​രി​യി​ല്‍ ഭീ​ക​ര​ര്‍ സ്ഥാ​പി​ച്ച ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച്‌ ഒ​രു കു​ട്ടി​ക്ക് അ​ട​ക്കം മൂ​ന്നു പേ​ര്‍​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. 2017ല്‍ ​സി​റി​യ​യി​ല്‍ നി​ന്നും ഇ​റാ​ക്കി​ല്‍ നി​ന്നും ഐ​എ​സി​നെ പൂ​ര്‍​ണ​മാ​യും ഇ​ല്ലാ​താ​ക്കി​യെ​ന്നു പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എന്നിരുന്നാലും പലയിടത്തും ഇപ്പോഴും ആക്രമണം നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button