Latest NewsArticle

പലരുമായി ശാരീരിക ബന്ധം പോലും നടന്നു കഴിഞ്ഞു-ഒരമ്മ മകളെ കുറിച്ച് വെളിപ്പെടുത്തിയതിങ്ങനെ

എട്ടാം ക്ലാസ് തുടങ്ങിയപ്പോള്‍ ഒരു പയ്യന് അങ്ങോട്ട് പ്രണയലേഖനം കൊടുത്തതായി ഞങ്ങള്‍ അറിഞ്ഞു ..അത് എങ്ങനെ എങ്കിലും മുറിച്ചു ..പിന്നെ ഓരോ കാലത്തും അവള്‍ക്കു ഓരോ ബന്ധമാണ് ..! ശെരിക്കും മടുത്തു ഞങ്ങള്‍ ..എങ്ങനെ ഇവളെ ഒരു വിവാഹം കഴിപ്പിക്കും ..പഠിക്കാന്‍ മിടുക്കി ആണ് ..സ്‌കൂള്‍ ഫസ്റ്റ് ആണ്. ഇപ്പോള്‍ പ്ലസ് ടു .ഇവിടെയും അവള്‍ തന്നെ top’…പക്ഷെ അതില്‍ ആയില്ലല്ലോ കാര്യം ..? അവര്‍ കരഞ്ഞു കൊണ്ട് പറഞ്ഞു .. ആ അമ്മയെ എത്രയോ നാളായി എനിക്ക് അറിയാം …സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തി ..ഭര്‍ത്താവും ഉന്നത ഉദ്യോഗസ്ഥന്‍… കുടുംബക്കാര്‍ .. പണവും പദവിയും ഒക്കെ ഉണ്ട്. മക്കള്‍ക്ക് സ്‌നേഹം കൊടുത്തു വളര്‍ത്തിയ അവര്‍ ആവശ്യത്തിന് ശിക്ഷയും കൊടുത്തിട്ടുണ്ട് ..

പിന്നെ എന്ത് കൊണ്ട് ഇവള്‍ ഇങ്ങനെ ? ദേഷ്യം വന്നാല്‍ അവള്‍ക്കു നിയന്ത്രിക്കാന്‍ പറ്റാറില്ല ..എല്ലാം എടുത്ത് ദൂരെ എടുത്തെറിയും .. വായില്‍ തോന്നുന്നത് പറയും .. കുറെ നേരം കഴിഞ്ഞു സോറി പറഞ്ഞു വരും
ഇനി ആവര്‍ത്തിക്കില്ല എന്ന് ..ഒരു കാര്യോം ഇല്ല .. അവള്‍ പിന്നെയും ഇങ്ങനെ തന്നെ ആണ് .. ഞാന്‍ മനസ്സിലാക്കിയടുത്തോളം അവള്‍ ആണ് ഓരോ പ്രണയവും അവസാനിപ്പിക്കുന്നത് .
അതും നിസ്സാര കാര്യത്തിന്റെ പേരില്‍ .. എന്നാല്‍ പ്രണയിക്കുന്ന സമയത്തോ ; അതിഭീകരമായ അവസ്ഥയില്‍ അവള്‍ ആ ബന്ധം കൊണ്ട് പോകും ..ഭ്രാന്ത് പിടിച്ച പോലെ പ്രണയിക്കും ..
പലരുമായി ശാരീരിക ബന്ധം പോലും നടന്നു കഴിഞ്ഞു.. ചികിത്സ കൊടുക്കണോ ? ഇത് മാറുമോ? ഈ സ്വഭാവം? എങ്കില്‍ ഞങ്ങള്‍ ഒരുക്കമാണ് ..

കൗണ്‍സിലര്‍ എന്ന നിലയ്ക്ക് ., എനിക്ക് സമാധാനം തോന്നിയത് , ആ അവസാന ചോദ്യത്തില്‍ ആണ് ..ചികിത്സ കൊടുക്കണോ എന്ന ചോദ്യം ..! ഒരു അമ്മയ്ക്ക് ഇതിലും നന്നായി തന്റെ മകളെ സ്‌നേഹിക്കാന്‍ ആകില്ല .. വികാരങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ ..ഏത് വികാരമോ ആയിക്കോട്ടെ ..അതാണ് പ്രധാന പ്രശ്‌നം ..ആത്മഹത്യ പ്രവണതയെക്കാള്‍ ആത്മഹത്യ ചേഷ്ടകള്‍ ആണ് ഇവരുടെ ആയുധം ..
മരിക്കണം എന്നില്ല ; മറ്റുള്ളവരെ ഭയപ്പെടുത്താന്‍ ഇടയ്ക്കിടെ ആത്മഹത്യ പ്രവണത പ്രകടിപ്പിക്കും ..

borderline’ വ്യക്തിത്വം ആണ് അവളുടേത് .. ചികിത്സ കൊടുത്തു മാറ്റാന്‍ പറ്റുന്ന സമയം ഇതാണ് .. ഞാന്‍ പറഞ്ഞു ..കൗണ്‍സലിങ് മാത്രം പോരാ …മരുന്നുകള്‍ , ചെറിയ തോതില്‍ എടുക്കണം ..അതിന്റെ കൂടെ ബിഹേവിയറല്‍ തെറാപ്പിയും .!കൗണ്‍സലിങ് കൊണ്ട് മാത്രം മാറില്ല ..വീണ്ടും ഞാന്‍ ഉറപ്പിച്ചു പറഞ്ഞു ..യുക്തിയോടെ ചിന്തിച്ചു ആ ‘അമ്മ അത് സമ്മതിച്ചു .
നമ്മുക്കെല്ലാം ഉണ്ട് ദേഷ്യം .!പക്ഷെ വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ പരിസരം മറന്നു പൊട്ടിത്തെറിക്കുക , മറ്റുള്ളവരെ ഉപദ്രവിക്കുക എന്നൊക്കെ ആകുമ്പോള്‍ ആണ് , കയ്യില്‍ ഒതുങ്ങുന്നില്ല എന്ന് വരുമ്പോള്‍ ആണ് അത് ; അത് borderline personality disorder’ എന്ന പ്രശ്‌നം ആകുന്നത് ..

ബന്ധങ്ങളില്‍ നിന്നും ബന്ധങ്ങളിലേയ്ക്ക് പോകുന്ന പോലെ തന്നെ ; ഭാവിയില്‍ ഒരു ജോലിയിലും ഇവര്‍ ഉറച്ചു നില്‍ക്കില്ല ..ബുദ്ധിയും ഓര്‍മ്മശക്തിയും ഒക്കെ നന്നായിട്ടുണ്ടാകും ..വികാരങ്ങളെ ആണ് നിയയന്ത്രിക്കാന്‍ പറ്റാതെ ആകുന്നത് ..സൈക്കിയാട്രിസ്‌റ് ന്റെ സഹായത്തോടെ mood stabilizers’ കഴിച്ചു വികാര നിയന്ത്രണം കൊണ്ട് വന്ന ശേഷം ,മാത്രമേ കൗണ്‍സലിങ് കൊണ്ട് പ്രയോജനം ഉണ്ടാകുള്ളൂ ..
അത് ചിലപ്പോള്‍ പല ഘട്ടങ്ങള്‍ ആയി തുടരുകയും ചെയ്യേണ്ടി വരും ..!

ശരീരത്തിന് പെട്ടന്ന് നിറം വ്യത്യാസം തോന്നിയാല്‍ പോലും മക്കളെ നമ്മള്‍ ഡോക്ടര്‍ ന്റെ അടുത്ത് കൊണ്ട് പോകും .പക്ഷെ മാനസികമായ പ്രശ്‌നം ആണേല്‍ ; കഴിവതും മന്ത്രവാദത്തില്‍ അങ്ങ് ഒതുക്കും ..!
സൂചി കൊണ്ട് എടുക്കാനുള്ളത് ; തൂമ്പ കൊണ്ട് എടുക്കും .കൗമാരകാലം ആണ് ; ഏത് പ്രശ്‌നത്തിനും എളുപ്പത്തില്‍ പരിഹാരം കാണാന്‍ പറ്റുക ..
ഒരു വിവാഹം കൊണ്ട് ഇതൊക്കെ അങ്ങ് മാറും എന്ന് കരുതല്ലേ ..അതൊരു ആത്മഹത്യയില്‍ കലാശിച്ച എത്രയോ കഥകള്‍ ..!ദേഷ്യം ഉള്ളവരെ ഒക്കെ borderline personality disorder എന്ന് ചിന്തിക്കരുത് ..
അമിതമായാല്‍ ആണ് പ്രശ്‌നം ..ചികിത്സ എടുക്കണം ഏത് പ്രായത്തില്‍ ആണെങ്കിലും …ഒരു ബ്യൂട്ടി പാര്‍ലറില്‍ പോകുന്ന; ആ മാനസികാവസ്ഥയില്‍ ..
മനസ്സും സുന്ദരമാക്കേണ്ടേ ?.എന്തിനു ഒരു ജീവിതം ഇല്ലാതെ ആക്കണം ..?

shortlink

Related Articles

Post Your Comments

Related Articles


Back to top button