KeralaLatest News

വേനല്‍മഴ ബുധനാഴ്ച വരെ; ഈ ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: വേനൽമഴ ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അതിശക്തായ മഴ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലേക്ക് രാത്രി യാത്രകള്‍ ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്. ചില ജില്ലകളിൽ ഇടിയോട് കൂടിയ ശക്തമായ മഴയും മറ്റിടങ്ങളില്‍ ശക്തിയേറിയ കാറ്റും സാധാരണ മഴയും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്നലെ തൃശ്ശൂര്‍ ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം മഴ(8 സെന്റീ മീറ്റര്‍) പെയ്തത്. അങ്ങാടിപ്പുറത്ത് രണ്ട് സെന്റീമീറ്റര്‍ മാത്രമാണ് മഴ പെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button