Latest NewsElection NewsKerala

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരായില്ല; നാല് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന നാല് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. കൃത്യമായ കാരണം ഇല്ലാതെ ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന തൊടുപുഴയിലെ ബാങ്ക് ജീവനക്കാരനായ ബെന്നി അഗസ്റ്റിന്‍, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിലെ എലിസബത്ത് , ഇടുക്കി അസി. ടൗണ്‍ പ്ലാനര്‍ കെന്നഡി, എന്നിവരാണ് അറസ്റ്റിലായത്. ദേവികുളം സബ് കളക്ടര്‍ ഡോക്ടര്‍ രേണു രാജിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ക്ക് പകരം ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയമിച്ചു. അതേസമയം ഡ്യൂട്ടിക്കെത്താതിരുന്ന മുല്ലപ്പെരിയാർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ തമ്പിരാജിനെതിരെ സസ്പെൻഷൻ നടപടിയും സ്വീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button