Latest NewsElection NewsIndiaElection 2019

താന്‍ പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുന്ന കാലത്തോളം ആരും സംവരണം ഇല്ലാതാക്കില്ലെന്ന് നരേന്ദ്രമോദി

മുംബൈ: താന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുന്ന കാലത്തോളം ആരും സംവരണം ഇല്ലാതാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.

‘മോദി ഇവിടുള്ളിടത്തോളം, ബാബാസാഹെബ് അംബേദ്കര്‍ നമുക്കു നല്‍കിയ സംവരണത്തില്‍ ആര്‍ക്കും തൊടാനാകില്ല’എന്നാണ് പ്രധാനമന്ത്രി പറഞ്ഞത

മോദി സര്‍ക്കാര്‍ സംവരണത്തെ എതിര്‍ക്കുന്നവരാണെന്ന നിരന്തര പ്രസ്താവനയോടുള്ള മറുപടി പറയുകയായിരുന്നു അദ്ദേഹം. ഉത്തര മഹാരാഷ്ട്രയിലെ ആദിവാസി മേഖലയിലൊയിരുന്നു തെരഞ്ഞെടുപ്പ് റാലി.

്‌കോണ്‍ഗ്രസ്സിന്റെയും എന്‍സിപിയുടെയും നേതാക്കള്‍ എണ്ണ ഇറക്കുമതിയില്‍നിന്ന് വരുമാനം പറ്റുന്നവരാണെന്ന് അദ്ദേഹം ആരോപിച്ചു. ഇവര്‍ ഒരിക്കലും കരിമ്പില്‍നിന്ന് ഇന്ധനമായ എഥനോള്‍ ഉല്‍പാദിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button