Election NewsLatest NewsIndia

വെള്ളിയാഴ്ച മുതല്‍ 28 അധിക സര്‍വീസുകളുമായി ഗോ എയര്‍

മുംബൈ•ബജറ്റ് എയര്‍ലൈനായ ഗോ എയര്‍ ഏപ്രില്‍ 26 മുതല്‍ 28 അധിക സര്‍വീസുകള്‍ നടത്തും. രാജ്യത്തെ 12 കേന്ദ്രങ്ങളിലേക്കാണ് കൂടുതല്‍ സര്‍വീസുകള്‍നടത്തുന്നത്. മുംബൈ (12 വിമാനങ്ങള്‍), ഡല്‍ഹി (7) , നാഗ്പൂര്‍ (3), അഹമ്മദാബാദ് (2), ഗോവ (1), ചണ്ഡിഗഡ് (1), റാഞ്ചി (1), ജയ്പൂര്‍ (1), ലക്നൗ (1), പാട്ന (1), പൂനെ (1), കൊച്ചി (1) എന്നിങ്ങനെയാണ് സര്‍വീസ്.

ജെറ്റ് എയര്‍വേയ്സ് പ്രവര്‍ത്തനം നിര്‍ത്തിയത് മൂലം രാജ്യത്ത് അനുഭവപ്പെടുന്ന വിമാനങ്ങളുടെ ദൌര്‍ലഭ്യവും യാത്രക്കാരുടെ ബുദ്ധിമുട്ടും കണക്കിലെടുത്താണ് നടപടിയെന്ന് ഗോ എയര്‍ പ്രസ്താവനയില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button